സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംവിധായകനാണ് മണിരത്നം. തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലായി സിനിമകൾ ഒരുക്കിയിട്ടുള്ള മണിരത്നത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്.
മണിരത്നം ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത് ഷാരുഖ് ഖാൻ ചിത്രത്തിലൂടെ ആണ്. ദിൽ സേ ആയിരുന്നു മനിരത്നത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം.
മനീഷ കൊയ്രാളയും പ്രീതി സിന്റയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം വൻ വിജയമായിരുന്നു. മണിരത്നം പിന്നെയും ബോളിവുഡ് ചിത്രങ്ങൾ ചെയ്തെങ്കിലും കിങ് ഖാനിനൊപ്പം പിന്നീട് സിനിമകൾ ചെയ്തിരുന്നില്ല.
എപ്പോഴാണ് ഇരുവരും ഒന്നിക്കുക എന്ന ചോദ്യം ആരാധകർ ഇടക്കിടെ സോഷ്യൽ മീഡിയയിൽ ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു എത്തിയിരിക്കുകയാണ്സംവിധായകൻ മണിരത്നം.
പല പരിപാടികളിലും താൻ പലപ്പോഴും കിംഗ് ഖാനെ കാണാറുണ്ടെന്ന്.. എന്നിരുന്നാലും, അദ്ദേഹത്തിനായി ഒരു തിരക്കഥ തയ്യാറായിട്ടില്ല.അദ്ദേഹത്തിനായി ഒരു തിരക്കഥ തയ്യാറായാൽ അദ്ദേഹത്തെ സമീപിക്കുമെന്നും മണിരത്നം പറഞ്ഞു.
പിങ്ക്വില്ലയോടായിരുന്നു മണി രത്നത്തിന്റെ വെളിപ്പെടുത്തൽ. അതേസമയം പൊന്നിയിൻ സെൽവൻ ആണ് മണിരത്നത്തിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം.
വൻതാരനിരയുമായി എത്തുന്ന പുതിയ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. 500 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
വിക്രം,ഐശ്വര്യ റായി , കാർത്തി, തൃഷ,തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.രണ്ടു ഭാഗങ്ങളിലായി എത്തുന്ന സിനിമയുടെ ആദ്യഭാഗം സെപ്റ്റംബർ 30 ന് തിയേറ്ററുകളിലെത്തും.