നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന് നായകനായി തീയറ്ററില്‍ എത്തുന്ന ചിത്രമാണ് ‘പഠാന്’. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകര്‍.
ദീപിക പദുകോണ്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.
ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്ക്ക് എല്ലാംതന്നെ വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്.
ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്കരിക്കണാഹ്വാനങ്ങളും ഉയര്‍ന്നിരുന്നു. ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു.
സിനിമ റിലീസിന് ഒരുങ്ങുമ്പോള്‍ ഈ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്. മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാന് കണ്ടാണ് ഈ വിമര്‍ശനത്തിന് ഷാരൂഖ് മറുപടി നല്‍കിയത്.
സ്പെഷ്യല്‍ സ്ക്രീനിങ്ങിലാണ് ഷാരൂഖും കുടുംബവും ചിത്രം കണ്ടത്. ഷാരൂഖ് ഖാന്, ഭാര്യ ഗൗരി ഖാന്, മക്കളായ ആര്യന്, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം.
View this post on Instagram
ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കിങ് ഖാന് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു ഈ വീഡിയോ. വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ വീഡിയോ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, ചിത്രത്തില്‍ ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന് സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തും.