Film News

തീയറ്റര്‍ പൂരപ്പറമ്പാക്കി ജവാന്‍; ഷാരൂഖ് ചിത്രം 1000 കോടി ക്ലബ്ബില്‍, ഒരു വര്‍ഷം രണ്ട് ആയിരം കോടിയെന്ന ചരിത്ര നേട്ടവുമായി കിങ് ഖാന്‍

കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തി തീയറ്ററില്‍ കുതിപ്പ് നടത്തുകയാണ് ജവാന്‍. തമിഴ്‌സംവിധായകന്‍ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായി ഒരുങ്ങിയ സിനിമ ചരിത്ര നേട്ടവുമായി ബോക്‌സ് ഓഫീസ് കുതിപ്പ് നടത്തുകയാണ്.

- Advertisement -

ചിത്രം ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡൈ്വഡ് കലക്ഷന്‍.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലിസ് ആണ് ഇക്കാര്യം അറിയിക്കുന്നത്. ഇതോടെ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ഷാരൂഖ്.

‘ജവാന്‍’ ആയിരം കോടി ക്ലബ്ബില്‍ കടന്നതോടെ ഒരു വര്‍ഷം രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാന്‍ മാറി.

ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്ഷനാണ് ജവാന് ലഭിച്ചത്.

ഇതിനു മുമ്പ് ഹിന്ദിയില്‍ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിര്‍ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ പഠാന്‍, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്.

രാജമൗലിയുടെ ബാഹുബലി 2, ആര്‍ആര്‍ആര്‍, പ്രഭാസ് നീല്‍യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് സിനിമകള്‍.

2070 കോടി ആഗോള കലക്ഷനുള്ള ദംഗല്‍ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.

Abin Sunny

Recent Posts

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

16 mins ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

40 mins ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

2 hours ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

5 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

7 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

7 hours ago