Film News

അഞ്ചാം പാതിരക്ക് ശേഷം ഞെട്ടിക്കാന്‍ മിഥുന്‍ മാനുവല്‍ എത്തുന്നു; എബ്രഹാം ഓസ്ലര്‍ റിലീസ് പ്രഖ്യാപിച്ചു, ജയറാമിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ച് ആരാധകര്‍

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

- Advertisement -

സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

2023 ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ അബ്രഹാം ഓസ്ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാമാണ് അവതരിപ്പിക്കുന്നത്. അത്യന്തം സസ്‌പെന്‍സും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂര്‍ണ്ണമായും ക്രൈം ത്രില്ലറാണ്.

ചിത്രം ജയറാമിന്റെ തിരിച്ചു വരവ് ആയിരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.ജയറാമിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ വലിയ വ്യതിയാനമാണുള്ളത്.

അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ ഡോ. രണ്‍ധീര്‍ കൃഷ്ണ. സംഗീതം മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം – തേനി ഈശ്വര്‍, എഡിറ്റിംഗ് – സൈജു ശ്രീധര്‍, കലാസംവിധാനം – ഗോകുല്‍ദാസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജോണ് മന്ത്രിക്കല്‍.

ലൈന്‍ പ്രെഡ്യൂസര്‍ – സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – പ്രശാന്ത് നാരായണന്‍.

നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും. മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Abin Sunny

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

7 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

7 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

7 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

8 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

8 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

9 hours ago