ഓരോ തലമുറയിലും അതാത് തലമുറയിൽപ്പെട്ട പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ജോഡികൾ പലരും ഉണ്ടാവും. അങ്ങനെ ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ താരപ്രഭയോടെ തിളങ്ങി നിന്ന ജോഡികളാണ് ശങ്കറും മേനകയും. ഇരുവരുടെ കൂട്ടു കെട്ടിൽ ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് ലഭ്യമായിട്ടുണ്ട്. ഒരു പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളും ഇവർ തന്നെയാണെന്ന് നമ്മൾക്ക് നിസ്സംശയം പറയാം.
പ്രശസ്ത നിർമ്മാതാവായ സുരേഷ് കുമാറാണ് മേനകയുടെ പങ്കാളി. ചലച്ചിത്ര മേഖലയിൽ സജീവമല്ല മേനക ഇപ്പോൾ. ഏതാണ്ട് നൂറിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന തുക പ്രതിഫലം പറ്റുന്ന നായക നടിമാരിൽ ഒരാളായിരുന്നു താരം.
പിന്നീട് ഏതാണ്ട് 19 വർഷങ്ങൾക്ക് ശേഷം കളിവീട് എന്ന പരമ്പരയിലൂടെയാണ് മേനക അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ നടനായ ശങ്കറിനെ വിവാഹം കഴിക്കാത്ത കാര്യം വെളിപ്പെടുത്തുകയാണ് മേനക. അഭിനയം നിർത്തിയ ശേഷം ആണ് ആരാധകർക്ക് ഞങ്ങളുടെ ജോഡി വലിയ ഇഷ്ടമായിരുന്നു എന്ന് ഞാൻ അറിയുന്നത്. സുരേഷ് ഏട്ടനെ എല്ലാവരും ശപിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് എനിക്ക് ഒരുപാട് കത്തുകൾ ഒക്കെ വരുമായിരുന്നു. സുരേഷേട്ടനും ശങ്കറും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവർ രണ്ടു പേരും വീട്ടിൽ ഒന്നിച്ചിരുന്നാണ് ഈ കത്തുകളൊക്കെ പൊട്ടിച്ചു വായിച്ചിരുന്നത്. മിക്ക കത്തുകളിലും സുരേഷേട്ടനോട് പിന്മാറണമെന്നും, മേനകയെ കെട്ടേണ്ടത് ശങ്കറെട്ടൻ ആണ് എന്നൊക്കെയാണ് ആവശ്യം. അങ്ങനെ ഒരു ജോഡി കിട്ടുക എന്നൊക്കെ പറയുന്നത് ഭാഗ്യമാണ്.
ഞങ്ങൾ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. വളരെ കംഫർട്ടബിൾ ആയിട്ടുള്ള ഒരാളാണ് ശങ്കർ. മേനക പറയുന്നു. മേനകയുടെയും സുരേഷ് കുമാറിൻ്റെയും മകളാണ് പ്രശസ്ത നടിയായ കീർത്തി സുരേഷ്. ദേശീയ അവാർഡ് ജേതാവായ കീർത്തി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മുൻ നിര നടിമാരിലൊരാളാണ് .