ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് മിസിസ് ഹിറ്റ്ലര്‍. നടി മേഘ്ന വിന്‍സെന്റ് നടന് ഷാനവാസും ആയിരുന്നു ഇതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പരമ്പരയിലെ ഒരു ഹിറ്റ്ലര്‍ തന്നെയാണ് ഷാനവാസ് . ഒരു പക്ഷേ മറ്റു പരമ്പരകളില്‍ നിന്ന് മിസിസ് ഹിറ്റ്ലറിനെ വേറിട്ടതാക്കുന്നത് ഈ രണ്ട് കഥാപാത്രങ്ങള്‍ തന്നെയാണ്. മികച്ച രീതിയില്‍ പരമ്പര മുന്നോട്ടു പോകവേ ഈ അടുത്താണ് ഷാനവാസ് ഇതില്‍ നിന്ന് പിന്മാറുന്നു എന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് താന്‍ ഇതില്‍ നിന്ന് പിന്മാറിയത് എന്ന് സോഷ്യല്‍ മീഡിയ വഴി ഷാനവാസ് അറിയിച്ചിരുന്നു.
ഷാനവാസിന് പകരമായി ഡികെ എന്ന കഥാപാത്രത്തെ ഇനി ആര് ചെയ്യും എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഡികെ എന്ന കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നത്, സ്വഭാവത്തിന് ഒപ്പം തന്നെ, ആ മീശയും ഹൈറ്റും, വെയിറ്റും എല്ലാം തന്നെയാണ്. ഈ കഥാപാത്രം ഷാനവാസ് തന്നെ ചെയ്യണം എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് സംവിധായകന് മാസങ്ങളോളം കാത്തിരുന്നത്.
അതേസമയം ഡികെ എന്ന കഥാപാത്രത്തില്‍ ഇനിമുതല്‍ നടന് അരുണ്‍ ജി രാഘവന് എത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. എന്നാല്‍ താരം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഡികെ എന്ന കഥാപാത്രത്തിന് വേണ്ട ഹൈറ്റും വെയിറ്റും എല്ലാം അരുണിനും ഉണ്ട്. പൂക്കാലംവരവായി ,ഭാര്യ ,സ്ത്രീപദം , കാണാകണ്മണി , എന്റെ മാതാവ തുടങ്ങിയ പരമ്പരകളില്‍ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു അരുണ്‍.
അരുണ്‍ തന്നെയാണോ മിസിസ് ഹിറ്റ്ലറില്‍ എത്തുന്നത് എന്നകാര്യം സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. അരുണിന്റെ പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആരൊക്കെ എത്തിയാലും ഷാനവാസിന് പകരമാവില്ലെന്ന കമന്റും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.