കേരളം ഏറ്റവും ചർച്ച ചെയ്യപ്പെട്ട സോളാർകേസിലെ പ്രധാന കണ്ണികളിൽ ഒരാളായി 41 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന താരമാണ് ശാലു മേനോൻ.സോളാർ കേസ് സൂത്രധാരനായ ബിജുരാധാകൃഷ്ണന് സീരിയൽ താരവുമായി ബന്ധമുണ്ടെന്ന് വാർത്തകളിൽ ന്യൂസ് വന്നപ്പോൾ ആരും പ്രതീക്ഷിച്ചില്ല ശാലുമേനോൻ ആണെന്ന്. സോളാർ കമ്പനിയുടെ ഉടമയായ ബിജുരാധാകൃഷ്ണൻ കലണ്ടർ ഷൂട്ടിനായി വിളിച്ചു വരുത്തിയ ശാലുവുമായി പെട്ടെന്നായിരുന്നു അടുത്തത്.
ആ ബന്ധം വളരെ വലിയ രീതിയിൽ വളരുകയായിരുന്നു തുടർന്ന്എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലേക്ക് ശാലു ഉയരുകയും ചെയ്തു. ഭാവിയിൽ വരാൻ പോകുന്ന നാളെ കുറിച്ചുള്ള ആകാംഷയാണോ അതോ സംഭവിക്കുന്നതിന്റെ ഭവിഷ്യത്തുകൾ അറിയാതെയാണോ എന്നറിയില്ല ബിജുരാധാകൃഷ്ണനുമായി എന്തിനും തയ്യാർ എന്ന മട്ടിൽ ശാലു കൂടെ നിന്നു.
ഒടുവിൽ ബിജു രാധാകൃഷ്ണൻ സോളാർ കേസിൽ നിന്നും രക്ഷപ്പെടുത്താൻ വരെ ശാലു ശ്രമിച്ചു.അങ്ങനെ ശാലുവിന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം വന്നെത്തി 2014 ശാലു അറസ്റ്റുചെയ്യപ്പെട്ടു.എന്നാൽ പോലീസ് കസ്റ്റഡിയിൽ നിന്നും പുറത്തുവന്ന ശാലു പറഞ്ഞത് അതുവരെ പറഞ്ഞതിന്റെ വിപരീതമായിരുന്നു. ബിജു രാധാകൃഷ്ണൻ തന്നെവഞ്ചിക്കുകയായിരുന്നു എന്നും തന്നെ കേസിൽ പെടുത്താൻ വേണ്ടി ഫോൺ വരെ തട്ടിയെടുക്കാൻ ശ്രമിച്ചു വെന്ന് ശാലു മൊഴി നൽകി. എന്നാൽ ശാലുവിനെ ഡാൻസ് സ്കൂളിൽ ലക്ഷ്മി എന്ന പേരിൽ സരിത നായർ ഡാൻസ് പഠിക്കാൻ വന്നതായി ശാലു തന്നെ വെളിപ്പെടുത്തി. എന്ത് തന്നെയായാലും ഇവയെല്ലാം തമ്മിൽ എങ്ങനെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെ കരുതണം.
ശാലു വളരെ മോശം സ്ത്രീയാണെന്ന് പലരും പരക്കേ പറഞ്ഞു നടന്നപ്പോൾ തന്നെ ശാലുവിന്റെ ഒരു അർദ്ധനഗ്ന വീഡിയോ പുറത്തിറങ്ങി.ഇത് ശാലുവിന്റെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം നൃത്ത വിദ്യാലയത്തിൽ നൂറിലധികം കുട്ടികൾക്ക് വിദ്യ അഭ്യസിച്ചു കൊണ്ട് വിമർശനങ്ങൾക്ക് മറുപടി കൊടുക്കുകയാണ് ശാലു.