ഒരു സമയത്ത് സീരിയൽ ആരാധകർ ഒന്നടങ്കം വെറുത്തിരുന്ന ഒരു പേരായിരുന്നു വർഷ. മലയാളത്തിലെ റേറ്റിംഗ് റെക്കോർഡുകൾ തകർത്ത ചന്ദനമഴ എന്ന സീരിയലിലെ അഭിഷേകിന്റെ ഭാര്യയായി വേഷമിട്ട വർഷ വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷക പിന്തുണ ലഭിച്ചത്. ഒരു നടി എന്ന രീതിയിൽ എന്നും പ്രേക്ഷകർ ഓർത്തു വെക്കുന്ന കഥാപാത്രമായി വർഷ മാറിയത് ശാലു എന്ന അഭിനേത്രിയുടെ കഴിവുകൊണ്ട് തന്നെയാണ്. ദിവസങ്ങൾക്ക് മുൻപാണ് ശാലു തന്റെ സോഷ്യൽ മീഡിയയിലൂടെ താനൊരു ആൺകുഞ്ഞിന്റെ അമ്മയായെന്ന വിവരം ആരാധകരെ അറിയിച്ചത്. എന്നാൽ കുഞ്ഞിന് രണ്ടുമാസം പ്രായമായെന്നും അലിസ്റ്റർ മെൽവിൻ എന്നാണ് കുട്ടിയുടെ പേര് എന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഗർഭകാലം ആഘോഷമാക്കുകയും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോസുകൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നത് ഒരു തരംഗമായ ഇന്നത്തെ കാലത്ത് എന്തുകൊണ്ട് ശാലു മാത്രം തന്റെ ഫോട്ടോസുകൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്ന ചോദ്യം ആരാധകർക്ക് ഉണ്ട്. എന്നാൽ ഗർഭകാലത്തെ തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ട് തന്നെയാണ് ഇടാതെ ഇരുന്നത് എന്നാണ് ശാലുവിന്റെ പക്ഷം.
ക്രിസ്മസിന് താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ മകനെയും ഭർത്താവിനെയും കൂടെയുള്ള ഫോട്ടോ താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. തന്റെ ജീവിതം ഇപ്പോൾ പാടെ മാറി എന്നും മുൻപ് ഉണ്ടായിരുന്നതിനേക്കാൾ സമയം കുറവാണ് പലതും ചെയ്യാൻ എന്നും ശാലു ഓർക്കുന്നു. മകന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാനാണ് ഇപ്പോൾ താൽപര്യമെന്നും ശാലു എടുത്തുപറയുന്നു.