Kerala News

വൈകാരിക രോഷപ്രകടനം അല്ല വേണ്ടത്, ഒരിക്കൽ മന്ത്രിയായവർ പിന്നീട് ആകേണ്ട എന്നത് മികച്ച ഒരു തീരുമാനം തന്നെയാണ്, സർക്കാരിനെ അഭിനന്ദിക്കുന്നതിനുപകരം വിമർശിക്കുന്നത് എന്തിന്? മറ്റു പാർട്ടികൾ മാതൃകയാകേണ്ട തീരുമാനം

കേരളത്തിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചു കൊണ്ടായിരുന്നു പിണറായി വിജയൻ സർക്കാർ രണ്ടാമതും അധികാരത്തിലേറിയത്. ലോക്കൽ ചാനലുകൾ മുതൽ നാഷണൽ ചാനലുകൾ വരെ പിണറായി വിജയൻ സർക്കാരിനെ പ്രകീർത്തിച്ചു. ജനക്ഷേമ നടപടികളാണ് പിണറായി വിജയൻ സർക്കാരിനെ രണ്ടാമതും അധികാരത്തിൽ എത്തിച്ചത്. നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനെ വകവെക്കാതെ ആയിരുന്നു കിറ്റ് എന്ന ജനപ്രിയ ക്ഷേമ പദ്ധതിയുമായി പിണറായി വിജയൻ സർക്കാർ മുന്നോട്ടു പോയത്. കിറ്റ് കാരണമാണ് പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് എന്ന് പറഞ്ഞാലും വലിയ തെറ്റില്ല.

- Advertisement -

എന്നാൽ അതിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ആയിരുന്നു അത്. മുമ്പെങ്ങും കാണാത്തവിധം കേരളത്തിലെ ആരോഗ്യ മേഖല പുനരുജ്ജീവിപ്പിച്ചു ഈ സർകാർ. നിപ്പാ, കൊറോണ അടക്കമുള്ള മഹാമാരികൾ വന്നിട്ടും കേരളത്തിലെ ആരോഗ്യ മേഖല പതറിയില്ല. അതിനെയെല്ലാം മികച്ച രീതിയിൽ തടഞ്ഞുനിർത്തി നമ്മുടെ കൊച്ചു കേരളം. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം കേരളത്തിലെ ആരോഗ്യ മേഖലയെ പുകഴ്ത്തി. അങ്ങനെ കെ കെ ശൈലജ നേതൃത്വം നൽകിയ കേരളത്തിലെ ആരോഗ്യ മേഖല കേരളത്തിന് തന്നെ മാതൃകയായി. കെ കെ ശൈലജ ടീച്ചർ മലയാളികൾക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനം തന്നെയാണ്. അതുകൊണ്ടുതന്നെ ഇവരെ രണ്ടാം മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത് വൈകാരിക പ്രകടനങ്ങൾ വഴിവെച്ചിരിക്കുകയാണ്.

എന്നാൽ ഈ അവസരത്തിൽ രോഷ പ്രകടനങ്ങൾ അല്ല വേണ്ടത്. തീർത്തും ജനാധിപത്യപരമായ ഒരു തീരുമാനം തന്നെയാണ് ഇത്. ഇതിനെ നമ്മള് അംഗീകരിക്കുകയാണ് വേണ്ടത്. അതിന് കാരണമെന്തെന്നാൽ, കെ കെ ശൈലജ ഒരു രാഷ്ട്രീയ പ്രതിനിധി മാത്രമാണ്. ഇവർക്ക് പാർട്ടി ഒരിക്കൽ അവസരം നൽകിയത് കൊണ്ട് മാത്രമാണ് ഇവർ അതിൽ മികവു തെളിയിച്ചത്. എന്നു കരുതി വീണ്ടും ഇവർക്ക് അവസരം നൽകുന്നത് ഉചിതമല്ല. കഴിവുള്ള ഒരുപാടുപേർ ഉണ്ട് ഇപ്പോഴും ഈ പാർട്ടിയിൽ. ഈ സർക്കാറിലും കഴിവുള്ള ഒരുപാട് യുവാക്കൾ ഉണ്ട്. അവർക്കാണ് ഇനി അവസരം നൽകേണ്ടത്. അവർ കേരളത്തിലെ ആരോഗ്യ മേഖലയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും എന്ന് തീർച്ചയാണ്.

ഏതെങ്കിലും ഒരു വ്യക്തി ഒരു പ്രവർത്തി ഭംഗിയായി നടപ്പിലാക്കി എന്നത് ആ വ്യക്തിക്ക് ആ പദവിയിൽ എന്നന്നേക്കുമായി തുടരാനുള്ള ലൈസൻസ് അല്ല. അതുകൊണ്ടുതന്നെ ശൈലജ ടീച്ചർ മാറി നിൽക്കേണ്ടത് ആവശ്യകതയാണ്. യുവാക്കളുടെ അടുത്ത നിര ജനങ്ങളെ ഭരിക്കട്ടെ. യുവനിരയെ പ്രോത്സാഹിപ്പിക്കാത്തതു കൊണ്ടാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇന്ത്യയിൽ തകർന്നു പോയത്. അത്തരത്തിലുള്ള ഒരു മണ്ടത്തരം എന്തായാലും കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കില്ല എന്നത് ഉറപ്പാണ്. കാരണം ഈ പാർട്ടി വിശ്വസിക്കുന്നത് ജനങ്ങളിൽ ആണ്. ജനക്ഷേമം ആയിരിക്കുമെന്നും ഇടതു സർക്കാരിൻറെ മുഖമുദ്ര. അത് ഇവിടുത്തെ ജനങ്ങൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് തന്നെ ശൈലജയെ മാറ്റി നിർത്തിയത് ജനങ്ങൾ അംഗീകരിക്കും എന്നത് ഉറപ്പാണ്.

Athul

Recent Posts

രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്.അമ്മയുടെ പെറ്റാണ് ഞാൻ;ഉർവ്വശി

ഒരു കാലത്ത് മലയാള സിനിമയിലെ പ്രേക്ഷക പ്രീതി നേടിയ കൂട്ടുകെട്ടാണ് ഉർവ്വശി മോഹൻലാൽ.നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ…

20 mins ago

ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ പൊട്ടിത്തെറി ഉണ്ടായി.മിണ്ടാതെയായി ! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയത്; എംജി ശ്രീകുമാര്‍

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എംജി…

48 mins ago

സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ,അഭിഷേക് വിരോധികള്‍ ചീറ്റിപ്പോയി; ജാസ്മിനോട് പ്രതികരിക്കാത്തത് ഈ കാരണം കൊണ്ടാണ്

ബിഗ്ബോസിലൂടെ സുപരിചിതമാണ് അഭിഷേക്.നല്ല രീതിയിൽ താരം ഗെയിം കളിക്കുന്നുണ്ട്.കടന്നു വന്ന ആദ്യ ദിവസം തന്നെ അകത്തും പുറത്തും വിവാദ താരമായി…

2 hours ago

അപ്സര പോയപ്പോൾ ജാസ്മിൻ പറഞ്ഞത് സത്യമാവുന്നു.അപ്‌സര പുറത്താവാന്‍ പാര്‍ട്‌നറും ഒരു കാരണമായോ? കുറിപ്പ് ഇതാണ്

തീർത്തും അപ്രതീക്ഷമായാണ് കഴിഞ്ഞ ദിവസം അപ്സര പുറത്ത് പോയത്.ഫൈനല്‍ ഫൈവിലെങ്കിലും അപ്‌സര എത്തുമെന്ന് കാര്യം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു.ബിഗ് ബോസ് ആരാധകരുടെ…

4 hours ago

ലാലേട്ടന്റെ മുന്നിൽ നിന്ന് ജാസ്മിനോട് സോറി പറഞ്ഞ് ജിന്റോ.ജിന്റോ കാണിച്ച ആംഗ്യമാണ് പ്രശ്നമായത്

കഴിഞ്ഞ ദിവസം അപ്‌സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും…

4 hours ago

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

7 hours ago