Celebrity news

ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ പൊട്ടിത്തെറി ഉണ്ടായി.മിണ്ടാതെയായി ! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയത്; എംജി ശ്രീകുമാര്‍

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എംജി ശ്രീകുമാർ .’കണ്ണീര്‍ കായലില്‍ ഏതോ’ എന്ന ഗാനം റെക്കോര്‍ഡിങ് ചെയ്യുന്നതിന്റെ തലേ ദിവസം ചിത്രയുടെ ഭര്‍ത്താവുമായി ഞാന്‍ എന്തോ കാര്യത്തിന് വഴക്ക് ഇടേണ്ടി വന്നു. അദ്ദേഹം എന്തോ ഒന്ന് പറഞ്ഞു, ഞാന്‍ തിരിച്ചും പറഞ്ഞു. അങ്ങനൊരു നിസാര കാര്യത്തിനാണ് ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയത്.പണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളും ആയിരുന്നു. പക്ഷെ പെട്ടെന്ന് പൊട്ടി തെറിക്കുകയും വഴക്ക് ആവുകയും ചെയ്തു. സൗകര്യം ഉണ്ടെങ്കില്‍ മതി എന്ന നിലയില്‍ ഞാനും നിന്നു. ശരിക്കും ആ പാട്ട് ഞാനും ചിത്രയും ചേര്‍ന്നിട്ടുള്ള ഡ്യുവറ്റ് ആയിരുന്നു. അങ്ങനെ ആ പാട്ട് പാടി. അത് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. അദ്ദേഹത്തെ കാണാനില്ല.

- Advertisement -

അതേ സമയം ഞങ്ങള്‍ക്കൊപ്പം മ്യൂസിക് ഡയറക്ടറുമുണ്ട്. പക്ഷേ സംസാരമൊന്നുമില്ല. ഞാന്‍ കരുതി പണി ആയെന്ന്. കാരണം ചിത്രയുടെ ഭര്‍ത്താവുമായിട്ടാണല്ലോ ഞാന്‍ വഴക്ക് കൂടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഏതേലും പടങ്ങള്‍ വന്നാല്‍ എംജി ആണെങ്കില്‍ ഇനി ഞാന്‍ പാടുന്നില്ലെന്ന് എങ്ങാനും പറയുമോ എന്നൊക്കയുള്ള പലവിധ ചിന്തകളായിരുന്നു എന്റെ ഉള്ളില്‍.അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഡയറക്ടര്‍ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്തു ഞങ്ങള്‍ക്ക് തന്നു. എന്നിട്ട് ഞാന്‍ പാടേണ്ടതും ചിത്ര പാടുന്നതുമൊക്കെ ഏതൊക്കെയാണെന്നുള്ള ഡിസ്‌കഷന്‌സ് നടന്നു. പണ്ടൊന്നും ഇന്നത്തെ പോലെ അല്ല. ഒരു ഫീല്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ചിത്ര മിണ്ടുന്നില്ല.
ചിത്ര മിണ്ടാത്തതുകൊണ്ട് ഞാന്‍ പുറത്തേക്ക് പോയി ചായ ഒക്കെ കുടിച്ചു, തിരികെ വന്നു. മോണിറ്റര്‍ സമയം ആയി. മൂന്നു മോണിറ്റര്‍ കഴിയുമ്പോള്‍ ആണ് റെക്കോര്‍ഡിങ്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈം എന്റെ ശബ്ദം ഒന്ന് ഇടറി. ഇതോടെ ചൂട് വെള്ളം വേണോ എന്ന് ചിത്ര ചോദിച്ചു. അപ്പോഴാണ് ആശ്വാസം ആയത്. അങ്ങനെ പ്രശ്‌നം ഇല്ലല്ലോ, ദുഖത്തിന്റെ അലകള്‍ ഒക്കെ മാറി. അങ്ങനെ ഞങ്ങള്‍ രണ്ടാളും നല്ല രീതിയില്‍ പാടി തീര്‍ത്തു എന്നും എംജി പറയുന്നു.

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

2 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

2 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

4 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

4 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

15 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

15 hours ago