ബോളിവുഡിലെ താരരാജാവ് ആണ് ഷാരൂഖ് ഖാൻ. കിംഗ്ഖാൻ എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. നിരവധി റൊമാൻറിക് കഥാപാത്രങ്ങൾ അനശ്വരമാക്കിയാണ് ഇദ്ദേഹം ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. പതുക്കെ പതുക്കെ പ്രേക്ഷകർക്കിടയിൽ താരം അങ്ങേയറ്റം പ്രീതി നേടുകയായിരുന്നു. കരിയറിൽ ഇദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച റൊമാൻറിക് ചിത്രങ്ങൾ തന്നെ ആയിരിക്കും.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുമ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. അത്തരം പ്രണയ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന താരം തന്നെ വെളിപ്പെടുത്തുന്നു. ഇനി റൊമാൻറിക് സിനിമകൾ വയ്യ. അതിൻറെ പ്രായം കഴിഞ്ഞതായി തോന്നുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ നടി മാരോടൊപ്പം റൊമാൻസ് ചെയ്യുമ്പോൾ തനിക്ക് ചിലപ്പോൾ അരോചകമായി തോന്നുന്നു.
കഥാപാത്രങ്ങൾ മിസ്സ് ചെയ്യാറില്ല എന്ന് താരം പറയുന്നു. തനിക്ക് ആ കഥാപാത്രങ്ങൾ തന്ന വ്യക്തികൾക്ക് താരം നന്ദിയും പറഞ്ഞു. പത്തായത്തിൽ താൻ ഒരുപാടുണ്ട് എന്നും താരം ചിരിച്ചുകൊണ്ട് പറയുന്നു. താൻ ഒരു പത്താൻ ആണ് എന്ന് തനിക്ക് തോന്നുന്നു. കഴിയുന്നത്ര ജോലി ചെയ്യാൻ ശ്രമിക്കും എന്നും താരം വ്യക്തമാക്കി.
വർഷങ്ങളുടെ ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് താരം. പത്താൻ എന്ന ചിത്രം താരം അഭിനയിച്ചു അടുത്ത വർഷം പുറത്തിറങ്ങും. പ്രശസ്ത തമിഴ് സംവിധായകൻ അറ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. കൂടാതെ രാജകുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലും താരം കേന്ദ്രകഥാപാത്രമായി എത്തുന്നു.