ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീം ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇവരും സൺ റൈസേഴ്സ് ഹൈദരാബാദ് ടീമും തമ്മിൽ ഇന്ന് മാച്ച് ഉണ്ടായിരുന്നു. ഈ മാച്ച് കാണുവാൻ വേണ്ടിയായിരുന്നു ഇദ്ദേഹം അഹമ്മദാബാദിൽ എത്തിയത്. വലിയ രീതിയിലുള്ള ചൂടാണ് ഇപ്പോൾ അഹമ്മദാബാദിൽ ഉള്ളത്.
45 ഡിഗ്രിയോളം ആണ് അഹമ്മദാബാദിലെ ചൂട്. ഇതിൽ ഇദ്ദേഹത്തിന് വലിയ രീതിയിൽ ഡീഹൈഡ്രേഷൻ ഉണ്ടാവുകയായിരുന്നു. തുടർന്ന് ഒരു ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് മാത്രമല്ല ഇപ്പോൾ ഇദ്ദേഹം ഒബ്സർവേഷനിൽ ആണ്. ആശുപത്രിക്ക് ചുറ്റുമുള്ള സെക്യൂരിറ്റി വർധിപ്പിച്ചിട്ടുണ്ട്.
നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ട് രംഗത്തെത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആയിരുന്നു മാച്ച് നടന്നത്. മക്കളായ സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവർക്കൊപ്പം ആയിരുന്നു ഇദ്ദേഹം മാച്ച് കാണുവാൻ വേണ്ടി എത്തിയത്.