ഇന്ന് മലയാളികള്‍ കാത്തിരുന്ന് കാണുന്ന പരമ്പരയാണ് സാന്ത്വനം. സീരിയലിലെ മികച്ച കഥക്കൊപ്പമുള്ള മികച്ച കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകപ്രീതി നേടികൊണ്ടിരിക്കുകയാണ്. ഇതിനിടെ സ്ക്രീനിലെ ചില പ്രണയനിമിഷങ്ങള്ക്കും ആരാധകര്‍ ഏറെയാണ്. തുടക്കം മുതല്‍ ആരാധകര്‍ ഇഷ്ടപ്പെട്ട രണ്ട് പ്രണയജോഡികളാണ് അപര്‍ണ്ണയും ഹരിയും. രക്ഷയും ഗിരീഷ് നമ്പ്യാരുമാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ഹരിയെ ജീവന് തുല്യം സ്നേഹിക്കുന്ന അപ്പുവും, അപ്പുവിനെ ജീവിതപങ്കാളിയായി കൂട്ടിയ ഹരിയുടെയും പ്രണയം കഥയെല്ലാം ഏറെ രസകരമുള്ളതായിരുന്നു.
ഒരു വലിയ വീട്ടില്‍ നിന്നും ഹരിയുടെ വീട്ടില്‍ എത്തുന്ന അപര്‍ണക്ക് ആദ്യമൊക്കെ അവിടുത്തെ വീടുമായി പൊരുത്തപ്പെടാന്‍ പ്രയാസം ആയിരുന്നു, എന്നാല്‍ പിന്നീട് സാഹചര്യങ്ങള്‍ അറിഞ്ഞ് നില്‍ക്കാനും അപര്‍ണ പഠിക്കുകയായിരുന്നു. ഇപ്പോള്‍ അപര്‍ണയും ഒരു തിരക്കുള്ള വീട്ടമയായി മാറി കൊണ്ടിരിക്കുകയാണ്. ഇതിനിടെ അപര്‍ണയുടെ ചില പാചക പരീക്ഷണവും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.
ഇവര്‍ സ്നേഹിച്ച് വിവാഹം കഴിച്ചതാണെങ്കിലും ചില അടിപിടികള്‍ ഇവര്‍ക്കിടയില്‍ നടക്കാറുണ്ട്. ഇനി ഇവര്‍ അടുക്കളയിലും അടിയാവുമോ എന്ന ഭയവും സാന്ത്വനം വീട്ടുക്കാര്‍ക്ക് ഉണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഫുഡ് സ്റ്റെപ്സിലാണ് ഇരുവരും കൊമ്പു കോര്‍ക്കുന്നത് . ശനിയാഴ്ചയാണ് ഇരുവരും പാചക പരീക്ഷണവുമായി എത്തുന്നത്. ഹരിയുടേയും അപ്പുവിന്റേയും പാചകം കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ട് സാന്ത്വനം കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് സാന്ത്വനം വീട്ടില്‍ എന്തെങ്കിലും നടക്കും എന്നുള്ള മുന്നറിയിപ്പ് നല്കി കൊണ്ടാണ് ചേട്ടനും ഏട്ടത്തിയും ഫുഡ് സ്റ്റെപ്സില്‍ എത്തുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. അതേസമയം കുട്ടിത്തരവുമായി വരുന്ന കണ്ണനും ഇവരുടെ കാര്യത്തില്‍ ഇപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. ഈ നിമിഷത്തില്‍, മുന്‍പ് അപ്പു ഒരു കാരറ്റ് തോരനില്‍ പരീക്ഷണം നടത്തിയതും സാന്ത്വനം വീട്ടുക്കാര് ഓര്‍ക്കുന്നു. സീരിയലിലെ മറ്റ് എപ്പിസോഡില്‍ നിന്നും കുറച്ചും കൂടെ വ്യത്യസ്തനിറഞ്ഞതായിരിക്കും ഇവരുടെ പാചകത്തിന്റെ എപ്പിസോഡ് എന്നതില്‍ സംശയം ഇല്ല. എന്തായാലും ഇവരുടെ രസകരമായ കലാപം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരും.
2020 സെപ്റ്റംബറില്‍ ആണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സീരിയല്‍ തുടക്കം മുതല്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പരമ്പരയിലെ കഥാപാത്രങ്ങളും ഒന്നിനൊന്നില്‍ മികച്ചതാണ്. ചെറിയ സമയം കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞത്.