മലയാളികളുടെ സ്വന്തം പരമ്പരയാണ് സ്വാന്തനം. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി കഴിഞ്ഞു. പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ ശിവനും അഞ്ജലിയും സ്നേഹിച്ച് തുടങ്ങി. അടിയും പിടിയും ആയിരുന്ന ഇവര്‍ ഇനി ഭാര്യാ ഭര്ത്താക്കന്മാരായി ജീവിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
അപകടം പറ്റിയതിന് പിന്നാലെയാണ് ഇവര്‍ അടുക്കാനും തുടങ്ങിയത്. അപകടത്തില്‍ ചെറിയ പരിക്കുകളും അഞ്ജലിക്ക് പറ്റിയിരുന്നു. എന്നാല്‍ പരിക്ക് പറ്റിയത് അഞ്ജലിക്കാണെങ്കിലും വേദനിച്ചിരിക്കുന്നത് ശിവനാണ്. തന്റെ ഭാര്യയുടെ വേദനയില്‍ ശിവനും പങ്കുചേരുന്നത് പ്രേക്ഷകര്‍ കണ്ടതാണ്.
ഇതിനിടെ ചില കുറ്റങ്ങളും അഞ്ജലിയുടെ വീട്ടുക്കാരില്‍ നിന്നും ശിവന് കേട്ടു. എന്നാല്‍ അപ്പോഴും ഭര്‍ത്താവിനെ ഒറ്റപ്പെടുത്താതെ അഞ്ജലി ശിവന്റെ കൂടെ തന്നെ നിന്നു. അപ്പുവിന്റെ വീട്ടുക്കാരാണ് ഈ അപകടത്തിന് പിന്നിലെന്ന് മനസിലാക്കി കഴിഞ്ഞതാണ്. ഇത് ചോദിക്കാനും അപ്പു അവളുടെ അച്ഛന്റെ അടുത്ത് പോയിരുന്നു.
ഇതിനിടെ അപ്പുവിനെ പലരും കുറ്റപ്പെടുത്തുന്നതായി പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുണ്ട്.
ഇതിന് പിന്നാലെ അപ്പുവിന്റെ മനസും നന്നായി വേദനിച്ചിരുന്നു. താന്‍ കാരണം മറ്റുള്ളവര്‍ വേദനിക്കേണ്ടി വന്നതിലും അപര്‍ണക്ക് കുറച്ച് കറ്റബോധം തോന്നി തുടങ്ങിയിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ശ്രീദേവിയോ ബാലനോ അപ്പുവിനെ കുറ്റപ്പെടുത്തിയിരുന്നില്ല.
ഇപ്പോള്‍ സീരിയലിന്റെ പ്രെമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പതിവ് പോലെ ശിവന്റെയും അഞ്ജലിയുടെയും സ്നേഹമാണ് വീഡിയോയില്‍ കാണിക്കുന്നത്. പരസ്പരം സഹകരിച്ച് മരുന്ന് വെച്ച് കൊടുക്കുന്ന എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ രണ്ടുപേരും പുറത്ത് പോയി കരിക്ക് കഴിക്കുന്നതും പരസ്പരം ഉള്ള്തുറന്ന് സംസാരിക്കുന്നതെല്ലാമാണ് വീഡിയോയില്‍ ഉള്ളത്.
ശരിക്കും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കണ്ട എല്ലാ സ്വാന്തനം ഫാന്‍സും അടുത്ത എപ്പിസോഡ് കാണുമെന്നത് ഉറപ്പാണ്.