സുധീഷ് ശങ്കര്‍ സംവിധാനം ചെയുന്ന പരമ്പര പാടാത്ത പൈങ്കിളി മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. കണ്മണി എന്ന പെണ്‍കുട്ടിയുടെ ജീവിതവും അതിന് പിന്നാലെ ഉണ്ടാവുന്ന ചില സംഭവികാസങ്ങളാണ് സീരിയല്‍ പറയുന്നത്. ഇപ്പോള്‍ ദേവയും കണ്മണിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ വളരെ രസകരമായി പരമ്പരയില്‍ കാണിക്കുന്നുണ്ട്.
ഇതില്‍ സൂരജ് ആണ് ദേവയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. അതേസമയം കണ്മണിയെ അവതരിപ്പിക്കുന്നത് മനീഷയാണ്. ഇവരെ കൂടാതെ പാടാത്ത പൈങ്കിളിയിലെ ശ്രദ്ധേയമായ വേഷം ചെയ്ത ഒരാളാണ് സച്ചിന്. ഭരത് എന്ന വില്ലന്‍ വേഷത്തിലാണ് സച്ചിന് എത്തുന്നത്. ഇപ്പോള്‍ സച്ചിന് തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ശരിക്കുമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ്.
പാടാത്ത പൈങ്കിളിയിലൂടെയാണ് സച്ചിന് അഭിനയത്തിലേക്ക് വരുന്നത്. ആദ്യം ലഭിച്ച കഥാപാത്രം തന്നെ വില്ലന്‍ വേഷം ആയിരുന്നു. കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിന് 5 മിനിറ്റ് മുന്‍പ് ആളെക്കാണില്ല. പിന്നെ ആരും അവനോട് ചിരിക്കാനൊന്നും പാടില്ല. ആ ചേട്ടനെ കാണാന്‍ നല്ല ഭംഗിയുണ്ട്. താടിയും മുടിയും കിടുവാണെന്നൊക്കെ കുറേ പേര് പറഞ്ഞിട്ടുണ്ടെന്നും സൂരജ് പറഞ്ഞിരുന്നു
അതേസമയം മൂന്ന് പ്രണയങ്ങള്‍ പരാജയപ്പെട്ടെന്നും ഇനി പ്രണയിക്കാന്‍ താല്പര്യം ഇല്ലെന്നും സച്ചിന് പറയുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചും സച്ചിന് പറയുന്നുണ്ട്. തന്റെ ഭാവി വധു നല്ല മനസ്സുള്ള പെണ്‍കുട്ടിയായിരിക്കണം. സത്യസന്ധമായിരിക്കണം ഇടപെടലുകള്‍. എന്റെ അതേ ഉയരമുള്ള കുട്ടിയായിരിക്കണമെന്നാണ് സച്ചിന് പറയുന്നത്.
സച്ചിന് ആരാണ് ഭരത് ആരാണ് എന്ന് ശരിക്കും മനസിലാക്കാതെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്. ഈ ചേട്ടനെ എങ്ങനെ പുറത്തേക്ക് കൊണ്ടുപോവുമെന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. അതേമയം വിവാഹത്തിന് ഇനിയും സമയമുണ്ടെന്നായിരുന്നു മനീഷയുടെ കമന്റ്.