മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ ജീവന്റെ പാതിയായ കിരണിനെയും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിച്ചിട്ട് നാളുകള്‍ ഏറെയായി. ഇവരുടെ പ്രണയവും ഒപ്പം കല്യാണിയുടെ ജീവിതത്തിലെ ചില ബുദ്ധിമുട്ടുകളുമാണ് സീരിയല്‍ പറയുന്നത്. മറ്റു പരമ്പരകള്‍ പോലെ ഇതിലും ഉണ്ട് ഈ മിണ്ടാപ്രാണിക്ക് ചില വില്ലത്തികളും വില്ലന്മാരും.
കല്യാണിക്ക് തന്റെ കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണനയോ സ്നേഹമോ കിട്ടിട്ടില്ല. കല്യാണിയെ ഒരു ശത്രുവായാണ് അവളുടെ വീട്ടുക്കാര് കാണുന്നത്. ഇതിനിടെയാണ് ഒരു സ്ഥാപനത്തില്‍ കല്യാണി ജോലിക്ക് പോവുന്നത്. ഇവിടെ നിന്നുമാണ് കിരണുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് തനിക്ക് വേണ്ട സ്നേഹവും കരുതലുമെല്ലാം കിരണില്‍ നിന്നും കല്യാണിക്ക് കിട്ടുകയും ഉണ്ടായി.
കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരന് ആയിരുന്നു. ചിത്രത്തെ സ്നേഹിക്കുന്ന സോണിയ വിക്രം ഒരു കലാകാരനാണെന്ന് തെറ്റുദ്ധരിച്ചാണ് വിവാഹം കഴിക്കുന്നത്.
മാത്രമല്ല തനിക്ക് നന്നായി ചിത്രം വരക്കാന്‍ കഴിയുമെന്നും വിക്രം സോണിയെ പറഞ്ഞ് തെറ്റുദ്ധരിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ പരമ്പരയുടെ പ്രെമോവീഡിയോ പുറത്തുവന്നിരിക്കുകയാണ്. കല്യാണി എന്ന കഥാപാത്രം രൂപത്തിലും ഭാവത്തിലും ആകെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ സ്വന്തമായി വീട്ടുക്കാരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനും താരം പഠിച്ചു. ഇപ്പോള്‍ സഹോദരനെക്കാള്‍ ഒരു പടി മുകളിലാണ് കല്യാണിയുടെ സ്ഥാനം.
ഇത് അറിഞ്ഞ വിക്രം കല്യാണി ജോലിക്ക് പോവുന്നത് തടയാന്‍ അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്നെ ഒരു മകളായി അംഗീകരിക്കാത്ത അച്ഛന്റെ വാക്കുകളെ കല്യാണി ഇപ്പോള്‍ അനുസരിക്കാര്‍ തെയ്യാറല്ല. ഇനി എന്ത് വന്നാലും ജോലിക്ക് പോവും എന്ന നിലപാടില്‍ തന്നെയാണ് കല്യാണി.