ഒരു കാലത്ത് ഹിറ്റ് പരമ്പരയായ ചന്ദനമഴ ഏറെ ട്രോളുകളും പ്രേക്ഷകരുടെ ഇഷ്ടവും സ്വന്തമാക്കിയിരുന്നു. മെഗാ പരമ്പരകളില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും പരമ്പരയ്ക്ക് സാധിച്ചു എന്നത് വലിയ വിജയമായിരുന്നു. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസില്‍ അമൃതയും, വര്‍ഷയും ഊര്‍മ്മിള ഒക്കെ അതേപോലെ കിടക്കുന്നുണ്ട്.
ചന്ദനമഴയില്‍ മികച്ച കഥാപാത്രങ്ങളായി എത്തിയ താരങ്ങളുടെ കരിയറില്‍ ഒരു വഴിത്തിരിവ് കൂടി ആയിരുന്നു ഈ പരമ്പര. സീരിയല്‍ കഴിഞ്ഞതിന് പിന്നാലെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് വീണ്ടും നല്ല വേഷങ്ങള്‍ മറ്റു പരമ്പരകളിലും ചെയാന്‍ സാധിച്ചു.
കണ്ണീര്കഥാപാത്രമായി എത്തിയ അമൃതയും, വില്ലത്തില്‍ വേഷത്തില്‍ എത്തിയ വര്‍ഷയും, അമ്മായിമ്മയുടെ റോള്‍ കൈകാര്യം ചെയ്ത ഊര്മ്മിളയെല്ലാം ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ മുഖം കാണിച്ച രൂപശ്രീ, മേഘ്ന വിന്‍സന്റ് ശാലു എ്ന്നിവരായിരുന്നു ഇതിലെ വേഷങ്ങള്‍ ചെയ്തത്.
ഇപ്പോള്‍ ഒരു ഓര്‍മ്മ ചിത്രം പങ്കിട്ടിരിക്കുകയാണ് ശാലു. രൂപശ്രീ, മേഘ്ന വിന്‍സന്റ്, ശാലു എന്നിവരടങ്ങുന്നതാണ് ചിത്രം. അമൃതക്ക് ഒപ്പം ഒരു ചിത്രം ആവശ്യപ്പെട്ടവര്‍ക്കായി നല്ലോര്മ്മകള് എന്നുപറഞ്ഞുകൊണ്ടാണ് അമൃതയുടെയും ഊര്‍മ്മിളയുടെയും ഒപ്പമുള്ള ചിത്രം വര്‍ഷ പങ്ക് വച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കമന്റുമായി ആരാധകരും എത്തി. ചിത്രം കണ്ടപ്പോഴും ചന്ദനമഴയുടെ രണ്ടാം ഭാഗം ഉണ്ടായെങ്കില്‍ എന്ന് ഒരിക്കല്‍ എങ്കിലും സീരിയല്‍ പ്രേമികള്‍ ആഗ്രഹിച്ചിട്ടും ഉണ്ടാകാം.
ഒരു കാലത്ത് ഹിറ്റ് സീരിയിലില്‍ ഒന്നായ ചന്ദനമഴക്ക് ആരാധകര്‍ ഏറെയായിരുന്നു. കേന്ദ്രകഥാപാത്രമായി വരുന്ന അമൃത അവളെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങള്‍, അവസാനമില്ലാത്ത അമൃതയുടെ കണ്ണിര് ജീവിതം ഇതെല്ലാം ഉള്‍കൊണ്ടതായിരുന്നു ചന്ദനമഴ. ഇതിനിടെ പരമ്പരക്ക് നേരെ ചില വിമര്‍ശനങ്ങളും വന്നിരുന്നു. സീരിയല്‍ തുടര്‍ന്ന് കൊണ്ടിരിക്കെയായിരുന്നു അമൃതയുടെ കഥാപാത്രം ചെയ്തിരുന്ന മേഘ്ന സീരിയല്‍ വിടുന്നത്.
എങ്കിലും വീട്ടമ്മമാരുടെ വിനോദങ്ങളില്‍ ഒന്നായിരുന്നു ചന്ദനമഴ. എത്ര തിരക്കുണ്ടെങ്കിലും വീട്ടമ്മമാര്‍ വൈകുന്നേരം ചന്ദനമഴ കാണാന്‍ ടിവിക്ക് മുന്പില് ഉണ്ടായിരുന്നു. അമൃതയും വര്‍ഷയും, ഊര്‍മ്മിള ദേവിയും അങ്ങിനെ മുഴുവന്‍ ദേശായി കുടുംബവും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയത് വളെരെ വേഗമായിരുന്നു.