മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സാധിക വേണുഗോപാല്‍. ഉറച്ച നിലപാടുകൾ കൊണ്ടും വേറിട്ട ചിന്താഗതികൊണ്ടും വളരെ ശ്രേധിക്കപെട്ട താരമാണ് സാധിക. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകള്‍ വ്യക്തമായി തുറന്നു പറയുകയും വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ തന്നെ നേരിടാറുമുണ്ട്. ഇപ്പോഴിതാ സുഹൃത്തിനൊപ്പമുള്ള സാധികയുടെ ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘നിനക്ക് ചന്ദ്രനെ വേണമെങ്കില്‍ രാത്രിയില്‍ നിന്ന് ഒളിച്ച് നില്‍ക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കള്‍ വേണമെങ്കില്‍ മുള്ളുകളില്‍ നിന്നും ഓടിയകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് തന്നെ ഓടിയകലാതിരിക്കുക. പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം.’ എന്നാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
https://www.instagram.com/p/B9QyYdeJvOI/
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. “നിനക്ക് ചന്ദ്രനെ വേണമെങ്കില്‍ രാത്രിയില്‍ നിന്നും ഒളിച്ച് നില്‍ക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കള്‍ വേണമെങ്കില്‍ മുള്ളുകളില്‍ നിന്നും ഓടിയകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് തന്നെ ഓടിയകലാതിരിക്കുക. പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം.” എന്ന് കുറിച്ചുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.