പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് സ്വാന്തനം. ഒരു കൂട്ടുകുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പര ഇന്ന് ഹിറ്റായി മാറി കഴിഞ്ഞു. അത്രയ്ക്കും സ്വീകാര്യതയാണ് സീരിയലിന് ലഭിച്ചത്. സാധാരണ സീരിയലില്‍ നിന്നും വേറിട്ട ചിത്രീകരണവും പരമ്പരയുടെ മികവിന്റെ കാരണം ആണ്. ഇതിലെ കഥാപാത്രങ്ങളും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.
സീരിയലില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് അപര്‍ണ എന്ന അപ്പു. ഹരിയുടെ കാമുകിയായാണ് അപ്പും സീരിയലിലേക്ക് വരുന്നത്. കോടീശ്വരന്റെ മകളായ അപ്പു ഒരു സാധാരണ വീട്ടിലെ പയ്യനെ പ്രണയിക്കുകയും വീട്ടുക്കാരുടെ എതിര്‍പ്പ് നിലനില്‍ക്കവെ അവനെ വിവാഹം കഴിക്കുകയുമാണ്.
സ്വാന്തനം വീട്ടില്‍ എത്തിയതോടെ അപ്പുവില്‍ നല്ല മാറ്റം വന്നു. ഏത് വീടുമായി പൊരുത്തപ്പെടാനും അപ്പു പഠിച്ചു. താരത്തിന്റെ സ്ക്രീനിലുള്ള അഭിനയം കണ്ട് പലരും ആരാണ് അപ്പു എന്ന് തിരയാനും തുടങ്ങി. ഇപ്പോള്‍ അപ്പുവിന്റെ സ്ക്രീനിന് പുറത്തുള്ള കഥയും ചിത്രവുമാണ് വൈറലാവുന്നത്.
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെയാണ് അപ്പു എന്ന രക്ഷ മിനി സ്ക്രീന്‍ അഭിനയത്തിലേക്ക് എത്തുന്നത്. സോളമന്റെ സ്വന്തം സോഫിയായിട്ടാണ് നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകളിലൂടെ താരം ശ്രദ്ധ നേടിയത്. ഇതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലൂടയാണ് നടി ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിലും അഭിനയിച്ചു. ഇന്‍സ്റ്റയിലും സജീവമായ രക്ഷ പുത്തന്‍ ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രക്ഷ ഡെല്ലു എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്.