ബിഗ് സ്ക്രീന്‍ മിനിസ്ക്രീന്‍ എന്നൊന്നും ഇല്ലാതെ കിട്ടുന്ന വേഷങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും. ഇതുവരെ നിരവധി താരങ്ങളാണ് ബിഗ്സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്ക് വന്നത്, അതുപോലെ ചില താരങ്ങളുടെ കാര്യത്തില്‍ തിരിച്ചും സംഭവിക്കുന്നുണ്ട്.
ഒരു കാലത്ത് സൂപ്പര്‍ ഹീറോകളുടെ കൂടെ ജോലിചെയ്ത് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഒത്തിരി താരങ്ങള്‍ ഇപ്പോള്‍ സീരിയല്‍ രംഗത്തൂടെയാണ് തിളങ്ങുന്നത്. ചിലര്‍ രണ്ടും ഒരേ സമയം മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. നടി സ്വാസിക സിനിമയും സീരിയലും അവതരണം എല്ലാം ഒന്നിച്ച് തന്നെയാണ് ചെയാര്‍.
2020ല്‍ ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലെത്തിയ നടിയാണ് മീരാ വാസുദേവ്. തന്മാത്രയിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര വാസുദേവ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുവന്, പച്ചമരത്തണലില്‍, ഓര്‍ക്കുക വല്ലപ്പോഴും തുടങ്ങിയ ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു. എങ്കിലും നടിയുടെ തന്മാത്രയിലെ കഥാപാത്രം തന്ന പ്രസക്തി ഒന്ന് വെറെ തന്നെയാണ്. താരത്തെ പിന്നീട് കണ്ടത് സീരിയലിലാണ്. ഇപ്പോള്‍ കുടുംബവിളക്കിലെ സുമിത്രിയാണ് മീര. ആരാധകര്‍ ഏറെയുള്ള ഒരു ശക്തമായ കഥാപാത്രം ആണ് ഇത്.
ഇതേ സീരിയലില്‍ തന്നെ വില്ലത്തില്‍ വേഷത്തില്‍ എത്തുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കിലെ സുമത്രിയുടെ ശത്രുവായി എത്തുന്ന വേദിക എന്ന കഥാപാത്രമാണ് ശരണ്യ ചെയുന്നത്. ഇപ്പോള്‍ വില്ലത്തില്‍ വേഷങ്ങളെയും ഇഷ്ടപ്പെടുന്ന ആരാധകര്‍ ശരണ്യയുടെ വേദിക എന്ന കഥാപാത്രത്തിനും പിന്തുണയാണ് നല്‍കുന്നത്.
ടെലിവിഷനില്‍ നിറസാന്നിധ്യമായ മറ്റൊരു നടിയാണ് മാളവിക കൃഷ്ണദാസ്. 2020ലായിരുന്നു താരത്തിന്റെയും മിനിസ്ക്രീന്‍ എന്‍ട്രി. നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ബിഗ് സ്ക്രീനിലെത്തുന്നത്. പിന്നീട് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെടാനും തുടങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടിന് പുറത്ത് അച്യുതന് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി നല്ലൊരു അവതാരക കൂടിയാണ്.
തനിക്ക് ബിഗ് സ്ക്രീനും മിനി സ്ക്രീനും സിംപിളായി തന്നെ വഴങ്ങുമെന്ന് തെളിയിച്ച മറ്റൊരു നടിയാണ് താരാ കല്യാണ്‍. താരം കുറച്ച്ക്കാലം സ്ക്രീനില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് മിനിസ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. 2020ല്‍ തന്നെയായിരുന്നു താരം മിനിസ്ക്രീനില്‍ വീണ്ടും തിളങ്ങാന്‍ തുടങ്ങിയത്.
സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലില്‍ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയാണ് താര അവതരിപ്പിക്കുന്നത്.
ഇങ്ങനെ ഒത്തിരി നടികളാണ് ബിഗ്സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്ക് ചേക്കേറിയത്. ഇതില്‍ ഒട്ടുമിക്ക ആളുകളും 2020ല്‍ തന്നെയായിരുന്നു സീരിയല്‍ രംഗത്ത് ശക്തമായ കഥാപാത്രവുമായി എത്തിയത്.