ഇപ്പോള്‍ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ രണ്ട് വ്യക്തികളാണ് ആര്‍ദ്ര ഉണ്ണിയും പൊന്നു വാവയും. ഭാഗ്യലക്ഷ്മി എന്നാണ് പൊന്നു വാവയുടെ യഥാര്‍ത്ഥ പേര്. എന്നാല്‍ ആ പേരില്‍ കുറെ അക്കൗണ്ടുകള്‍ ഉള്ളതുകൊണ്ടാണ് പൊന്നു വാവ എന്ന പേരിട്ടത്. ഇടയ്ക്കിടെ റീല്‍സ് പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്.
പൊന്നുവിന്റെ കസിന് സിസ്റ്റര്‍ ആണ് ആര്‍ദ്ര ഉണ്ണി. ഉക്രൈനില്‍ എംബിബിഎസിന് പഠിക്കുകയാണ്. എന്നാല്‍ കലാപം ഉണ്ടായതോടെ നാട്ടിലേക്ക് വന്നു. പൊന്നുവിന്റെ നിര്‍ബന്ധം കൊണ്ടാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ടിക് ടോക് എല്ലാം എടുത്തത്. എന്നാല്‍ ഇപ്പോള്‍ അവളെ വീഡിയോ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കണം.
സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരാണ് ഇവര്‍ക്ക്. ഞങ്ങള്‍ക്ക് അത്ര സൗന്ദര്യമില്ലെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയാം എങ്കിലും ഒരുപാട് ആളുകള്‍ വന്ന് തങ്ങളെ പുകഴ്ത്തുമെന്നും ചില ചേട്ടന്മാര് വന്നു പാട്ടൊക്കെ പാടി തരും എന്നും ഇരുവരും പറയുന്നു . പുറത്തുപോകുമ്പോള്‍ ചില ആളുകള്‍ ഓടി വന്നു ഫോട്ടോ ഒക്കെ എടുക്കാറുണ്ട്. എന്നാല്‍ ഇതിനൊപ്പം നെഗറ്റീവ് കമന്റുകളും ട്രോളുകളും വരുന്നുണ്ട്, ഇതൊക്കെ ഞങ്ങള്‍ ആസ്വദിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു .
ഡ്രസ്സിനെ കുറിച്ച് മേക്കപ്പിനെ കുറിച്ചുമൊക്കെ വിമര്‍ശനം വരാറുണ്ട്. എന്നാല്‍ മേക്കപ്പ് ഇത്രയും ഇടുന്നത് സൗന്ദര്യം ആസ്വദിക്കുന്നവര്‍ അത് നന്നായി ആസ്വദിച്ചോട്ടെ എന്ന് കരുതിയാണ്. ഡ്രസ്സിംഗ് രീതിയില്‍ വിമര്‍ശിക്കുന്നവരോട് പറയാനുള്ളത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് സ്ക്രോള്‍ ചെയ്തു പോകാം. എന്തിനാണ് വെറുതെ ഇരുന്നു കാണുന്നത്. ഞങ്ങള്‍ രണ്ടുപേരും നന്നായി വായിനോക്കാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്നും പറഞ്ഞു.