മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സണ്ണിവെയിന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈ നടന് സാധിച്ചു. ഡാന്‍സര്‍ രഞ്ജിനി കുഞ്ചുവിനെ ആണ് താരം വിവാഹം കഴിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിനിടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനി ഒരു ഡാന്‍സര്‍ കൂടിയാണ്. റിയാലിറ്റി ഷോകളില്‍ എത്താറുണ്ട് രഞ്ജിനി. വിവാഹശേഷവും തന്റെ പാഷനും ആയി മുന്നോട്ടു പോവുകയാണ് ഈ താരം. അതേസമയം താനും സണ്ണിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും, തുടക്കത്തില്‍ ഈ ബന്ധത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരുന്നു എന്നും രഞ്ജിനി പറയുന്നു. ഞങ്ങളുടെ പേഴ്സണല്‍ ലൈഫ് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ കാണിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ അധികം ചിത്രങ്ങള്‍ ഒന്നും ഞങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറില്ല.
വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ മറ്റൊരാള്‍കൂടി എത്തി. കരിയറിലും കൂടുതല്‍ സജീവമായി. വാലന്റ്റൈന്സ് ഡേയില്‍ എനിക്ക് കിട്ടിയ സമ്മാനം ആണ് ബാലുവിനെ. തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഏറെ സ്പെഷ്യല്‍ ആണിത്.
രണ്ടുപേര്‍ക്കും അവരുടേതായ സ്പേസ് ഉണ്ട്. അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാം. ഇതിനെ ഫ്രീഡം എന്നല്ല സ്പേസ് എന്ന് പറയാനാണ് എനിക്കിഷ്ടം. ഫ്രീഡം നമുക്ക് മറ്റൊരാള്‍ തരേണ്ടതില്ലല്ലോ താരം പറഞ്ഞു.