ഇപ്പോള്‍ ബിഗ് സ്ക്രീനില്‍ ഇല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് നടി മുക്ത. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തെത്തുന്നത്. 2006 പുറത്തിറങ്ങിയ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. താമരഭരണി എന്ന തമിഴ് ചിത്രത്തിലും ഇതിനിടെ അഭിനയിച്ചിരുന്നു. മലയാളത്തിനെക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളിലാണ് മുക്തയ്ക്ക് അവസരം ലഭിച്ചത്. അഭിനയം പോലെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് മുക്ത. നേരത്തെ നിരവധി വേദികളില്‍ നൃത്തവുമായി താരം എത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. ഇതിനിടെ മിനിസ്ക്രീനിലേക്ക് മുക്ത എത്തിയിരുന്നു. അഭിനയം പൂര്‍ണ്ണമായി വിടാതെ ഇനിയും നല്ല അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്നും നടി അറിയിച്ചിരുന്നു. ഇപ്പോള്‍ തന്റെ മകള്‍ കണ്മണിയെ കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
വനിതയ്ക്കു നല്കിയ അഭിമുഖത്തിലാണ് വിശേഷം പങ്കുവെച്ചത് മുക്ത. തന്റെ മകള്‍ കണ്മണിയെ കുഞ്ഞുനാളില്‍ എല്ലാം നന്നായി ലാളിക്കും ആയിരുന്നു. എന്നാല്‍ കുറച്ചു വലുതായപ്പോള്‍ സ്വാതന്ത്രം കൊതിച്ചു തുടങ്ങുമ്പോള്‍ അവളോട് കുറച്ച് കര്‍ക്കശക്കാരിയായി മാറുന്നതാണ് നല്ലത് എന്ന് തോന്നി , ഇടയ്ക്കൊക്കെ വഴക്ക് പറഞ്ഞു കഴിഞ്ഞാല്‍ ആലോചിക്കും, ശോ ഇച്ചിരി കൂടിപ്പോയോ കുഞ്ഞിന് വിഷമമായോ എന്നൊക്കെ. കുട്ടികളുടെ പ്രത്യേകത എന്തെന്നാല്‍ അവര്‍ക്ക് വെറുപ്പ് ഉണ്ടാവില്ല. അപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ആ നിമിഷം തന്നെ അവര്‍ മറന്നു പോവും മുക്ത പറയുന്നു. അവളുടെ പഠനകാര്യങ്ങളില്‍ ഒക്കെയാണ് ഞാന്‍ കൂടുതല്‍ സ്ട്രിറ്റ് ആവാര്.
എന്നാല്‍ അവളുടെ പപ്പ നേരെ തിരിച്ചാണ്. അത് പിന്നെ എല്ലാ വീട്ടിലും അങ്ങനെ തന്നെ ആയിരിക്കുമല്ലോ. മകളുടെ ഡ്രസ്സിങ് മുതല്‍ അവള് തലയില്‍ വെക്കുന്ന ക്ലിപ്പ് വരെ വൃത്തിയായി സൂക്ഷിക്കണം എന്ന നിര്‍ബന്ധമുണ്ട് എനിക്ക് . അതുപോലെ പഠിക്കുമ്പോള്‍ ഒക്കെ ഞാന്‍ ഒപ്പം ഇരിക്കാറുണ്ട്. ടീച്ചര്‍മാരില്‍ നിന്ന് ചീത്ത കേള്‍ക്കരുത് , അങ്ങനെ അവളുടെ ഓരോ ദിവസവും കൃത്യമായി പ്ലാനോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത് താരം പറയുന്നു. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ടിവി കാണുക ഇഷ്ടമുള്ളപ്പോള്‍ പ്രാര്‍ത്ഥിക്കുക അതൊന്നും അനുവദിക്കില്ല.
അതുപോലെ ഓണ്‍ലൈന്‍ ക്ലാസ്സ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഹോംവര്‍ക്ക് തീര്‍ക്കണം , രാവിലെ അരമണിക്കൂര്‍ യോഗ ചെയ്യണം , എത്ര തിരക്കില്‍ ആണെങ്കില്‍ പോലും 7 മണി തൊട്ട് 7 . 30 വരെ പ്രാര്‍ത്ഥന സമയമാണ്. കൃത്യം 6 .45 ന് തന്നെ ഈശോയുടെ മുന്നില്‍ വിളക്ക് തെളിയിക്കും , അത് കണ്മണിയാണ് ചെയ്യാര്‍. ജീവിതത്തില്‍ ഇങ്ങനെ കൃത്യനിഷ്ടത തുടര്‍ന്നാല്‍ അത് ഭാവിയിലും അവള്‍ക്ക് ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം. ഈ വര്‍ഷം അവള് പഠിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ സ്പോര്‍ട്സ് ഡേയ്ക്ക് കണ്മണിയുടെ യോഗ വീഡിയോയാണ് എല്ലാ കുട്ടികള്‍ക്കും ആയി കാണിച്ചത് , അത് കണ്ടപ്പോള്‍ ശരിക്കും സന്തോഷം വന്നു മുക്ത പറയുന്നു.