മിമിക്രി വേദിയിലൂടെ തുടക്കം കുറിച്ച് സിനിമയില്‍ പിന്നീട് വലിയ സ്ഥാനം സ്വന്തമാക്കി നിരവധിപേരെ നമുക്കറിയാം. ജയറാം ,നാദിര്‍ഷ ,കലാഭവന്‍ മണി തുടങ്ങിയവരെല്ലാം ഇതിനു ഉദാഹരണമാണ്. ഇവര്‍ക്കൊപ്പം തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്ന മറ്റൊരു താരമാണ് തെസ്നി ഖാനും . അന്ന് ഗ്രൂപ്പില്‍ ഉണ്ടായിരുന്നു ഒരേ ഒരു പെണ്‍കുട്ടിയും തെസ്നി ആയിരുന്നു. ഇപ്പോഴിതാ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പ്പറ്റ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് കലാഭവനിലെ ഓര്‍മ്മകള്‍ താരം ഷെയര്‍ ചെയ്തത്.
തന്റെ വാപ്പക്കൊപ്പം മാജിക്കിലൂടെ ആണ് ഈ നടിയുടെ കരിയര്‍ ആരംഭിക്കുന്നത്. ഇത് തെസ്നി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നീടാണ് പുറത്ത് ചെറിയ ഷോകള്‍ താരം ചെയ്തു തുടങ്ങിയതും, അതുവഴി കലാഭവനില്‍ എത്തുന്നതും.
ഷോയില്‍ വെച്ച് നാദിര്‍ഷയെ കുറിച്ചും സ്വാസിക ചോദിച്ചു. നാദിര്‍ഷ ഒക്കെ ഉണ്ടായിരുന്നില്ലെ, എങ്ങിനെയായിരുന്നു ഉഴപ്പനായിരുന്നോ വായി നോക്കിയായിരുന്നോ എന്ന ചോദ്യമാണ് താരം ചോദിച്ചത്. ഇതിന് തെസ്നി കൊടുത്ത മറുപടി ഇങ്ങനെ. ‘പിന്നെ, എന്നെയൊക്കെ വായി നോക്കിയിട്ടുണ്ട്. എത്ര ഭംഗി ഇല്ലെങ്കിലും നോക്കിയേ പറ്റൂ, ഞാനല്ലേ ഉള്ളൂ. പിന്നെ ഗ്ലാമറുള്ളതിനെ കാണുമ്പോള്‍ അങ്ങോട്ട് പോകും’ എന്നായിരുന്നു തെസ്നി ഖാന്റെ മറുപടി.
കലാഭവനില്‍ എല്ലാത്തിനും വളരെ അധികം സപ്പോര്‍ട്ട് ആയിരുന്നു എന്നാണ് തെസ്നി ഖാന് പറയുന്നത്. ഡാന്‍സും പാട്ടും സ്കിറ്റും അങ്ങനെ എല്ലാം ചെയ്യും. അവിടെ നിന്നാണ് സിനിമയിലേക്ക് അവസരം ലഭിയ്ക്കുന്നത്. 1988 പുറത്തിറങ്ങിയ ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് തെസ്നി ഖാന്റെ തുടക്കം. പിന്നീട് സിനിമയില്‍ കുറെ അവസരം ലഭിച്ചു ഈ നടിക്ക്.