നീണ്ടകാലത്തെ പ്രണയത്തിന് പിന്നാലെ ഒന്നിച്ചവരാണ് പ്രതീഷും സ്വാതിയും. ലോക്ഡൗണ്‍ സമയത്തായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച ആളാണ് പ്രതീഷ്. ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. ലോക്ഡൌണ് നിയമങ്ങള്‍ പാലിച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആണ് സ്വാതി.
ഇവരുടെ ബന്ധത്തില്‍ വീട്ടുക്കാര്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു പിന്നാലെയാണ് രഹസ്യ വിവാഹം നടത്തിയത്. പിന്നീട് വീട്ടുക്കാരും സമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ഓണത്തിനും ഒന്നിച്ചുണ്ടാവാന് സാധ്യതയില്ലെന്ന് പറയുകയാണ് സ്വാതി. തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.
വിവാഹം കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ ഓണമാണിത്. ആദ്യത്തെ ഓണം വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. സെക്കന്‍ഡ് ഓണത്തിന് ഇതുവരെ ഒരു പ്ലാനും ഇല്ല. രണ്ട്പേരും വര്‍ക്കില്‍ ആണ്. അതിനാല്‍ തന്നെ ഓണത്തിനും എവിടെയായിരിക്കും എങ്ങനെയായിരിക്കും എന്നൊന്നും അറിയില്ല. ഫ്രീ ആണെങ്കില്‍ രണ്ട് പേരും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയായിരിക്കും. ഒന്നിച്ചുണ്ടാവുമോ എന്നത് ഇപ്പോഴും സംശയം ആണ്.
പ്രണയ വിവാഹം ആയത് കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെയാണ് എന്റേതായ പേഴ്സണല്‍ സ്പേസ് കിട്ടുന്നുണ്ട്. ഞങ്ങളുടെ റിലേഷന്‍ഷിപ്പിലെ ഏറ്റവും വലിയ പോസിറ്റീവും അതാണ്. ഇപ്പോഴും രണ്ട് പേരും ഇന്ജിവ്യൂഡിലായി തന്നെയാണ് നില്‍ക്കുന്നത്. എനിക്ക് ഡിസിഷന്‍ മേക്കിംഗിനുള്ള ഫ്രീഡമൊക്കെ തന്നിട്ടുമുണ്ട്. കാര്യങ്ങള്‍ ഷേയര് ചെയ്യാറും ഉണ്ട് താരം പറയുന്നു.
അതേസമയം പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്തിരുന്ന ഭ്രമണം എന്ന സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. വിവാഹശേഷം നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെയാണ് സ്വാതി പ്രേക്ഷക മുന്നില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന തന്റെ ഓരോ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.