അഭിനേത്രിയായും അവതാരികയായും തിളങ്ങിയിട്ടുള്ള താരമാണ് ശില്പ ബാല. ആദ്യകാലത്ത് ശില്പ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കെമിസ്ട്രി എന്ന ഹിറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശില്പയായിരുന്നു. ഇന്ന് സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് ഈ നടി.
മലയാള സിനിമയിലെ മുന്‍നിര താരങ്ങളുമായി അടുത്ത ബന്ധമുണ്ട് ശില്പയ്ക്ക്. നടി ഭാവനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ശില്പ ബാല. ഈ അടുത്ത് പൈങ്കിളി പാട്ട് എന്ന ഒരു ആല്‍ബ വീഡിയോ ശില്പ സംവിധാനം ചെയ്ത് റിലീസ് ചെയ്തിരുന്നു.
ഇപ്പോഴിതാ അതിന്റെ റിലീസ് സമയത്ത് താന്‍ അനുഭവിച്ച ടെന്‍ഷനെ കുറിച്ചും അത് റിലീസ് ചെയ്ത പൃഥ്വിരാജിന് നിരന്തരം മെസ്സേജ് അയച്ചതിനെ കുറിച്ചും പറയുകയാണ് ശില്പ ബാല…. തന്റെ പൈങ്കിളിപ്പാട്ട് എന്ന വീഡിയോ പുറത്ത് വിടുന്നത് രാജുവേട്ടനായിരുന്നു. ഒന്ന് ഓര്‍മ്മിപ്പിക്കണേ എന്ന് പറഞ്ഞിരുന്നു. രാജുവേട്ടന് യാത്രയിലായിരുന്നു. അതുകൊണ്ട് മറന്ന് പോകുമോ എന്ന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.
അഞ്ച് മണിക്കായിരുന്നു ഓര്‍മ്മിപ്പിക്കണേ എന്നാണ് രാജുവേട്ടന് പറഞ്ഞിരുന്നതെങ്കില്‍ അര മണിക്കൂറ് മുന്നേ നാലര മുതലേ രാജുവേട്ടന് മെസ്സേജ് അയക്കാന്‍ തുടങ്ങിയതാണ്. അതൊക്കെ എന്റെ പക്വതയില്ലായ്മയായിരുന്നു ശില്പ ബാല പറഞ്ഞു.