ഒരു നല്ലൊരു നടിയെ മലയാളി പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുക എന്നത് ഏറെ വേദന നിറഞ്ഞ കാര്യമാണ്. പല നടിമാരും വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയും അതുപോലെ മറ്റു ഭാഷകളിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം നടി ഭാവനയെ കുറിച്ചാണ്. പല താരങ്ങളും മറ്റു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കില്‍പോലും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ മലയാളത്തിലേക്കില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് ഭാവന ഇപ്പോഴും. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു സൂചനപോലും നടി ഇതുവരെ നല്‍കിയിട്ടില്ല.
മലയാള സിനിമയുടെ ഒരു അനുഗ്രഹമാണ് ഭാവന. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചു. വിവാഹശേഷമാണ് നടി മലയാളത്തില്‍നിന്ന് വിടപറഞ്ഞത്. കന്നഡ നാടിന്റെ മരുമകള്‍ ആയതോടെ അവിടെ അഭിനയിച്ച് തകര്‍ക്കുകയാണ് ഭാവന. ഒന്നിനുപുറകെ ഓരോ അവസരങ്ങളാണ് കന്നഡ ചിത്രത്തില്‍ ഭാവനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇനിയങ്ങോട്ട് താന്‍ വാരിവലിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനത്തിലാണ് നടി. ഒരു അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് പറഞ്ഞത്.
ഇനി വരുന്ന എല്ലാ ഓഫറുകളോടും യെസ് പറയുന്നില്ല. ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി ഇനിയും തനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്. പണ്ടത്തെപ്പോലെ എല്ലാ സിനിമയോടും യെസ് പറയേണ്ട ആവശ്യം ഇനി ഇല്ല.
വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് ഞാന്‍. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളു. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും ഭാവന പറഞ്ഞു.