താരാ കല്യാണിന്റെ കുടുംബത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് താരയുടെ. താരയുടെ അമ്മ സുബ്ബലക്ഷ്മിയും മലയാളികൾക്ക് സുപരിചിതയാണ്. മകൾ സൗഭാഗ്യവും മരുമകൻ അർജുൻ സോമശേഖരൻ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ. അഭിനയരംഗത്തും ഇവർ വളരെ സജീവം.
നല്ല ഒരു നർത്തകി കൂടിയാണ് താരയും സൗഭാഗ്യവും. അർജുനും ഇങ്ങനെ തന്നെ. ഇവർ ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഇവർക്ക്. ഇതിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് വലിയ തോതിലുള്ള ആരാധകവൃന്ദം കേരളത്തിൽ ഉണ്ട്. ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്.
തൻറെ അമ്മയുടെ വിവാഹദിനത്തിലെ ലുക്ക് റീക്രീറ്റ് ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് ഇത്. താരാ കല്യാൺ തന്നെയാണ് ഇതിന് യോജിക്കുന്ന രീതിയിൽ മകളെ അണിയിച്ചൊരുക്കുന്നത്. ഒരു വലിയ ആഗ്രഹത്തിന്റെ പുറത്താണ് തന്റെ വിവാഹ ഫോട്ടോയിൽ ഉള്ളതുപോലെ മകളെ അണിയിച്ചൊരുക്കിയത് എന്ന് താര കല്യാൺ പറയുന്നു. മേക്കോവർ ഷൂട്ടിനായി വിവാഹനാളിൽ ധരിച്ചതിനോട് സാദൃശ്യമുള്ള ചില ആഭരണങ്ങളും മറ്റും താര സംഘടിപ്പിക്കുകയും ചെയ്തു
മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിക്കുന്നത്. തൊണ്ടയ്ക്ക് ഒരു സർജറി കഴിഞ്ഞു വിശ്രമിക്കുകയാണ് താരാ കല്യാൺ ഇപ്പോൾ. സർജറി നടക്കുന്നതിനു മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത് എന്നും സൗഭാഗ്യ ഇതിൽ വ്യക്തമാക്കുന്നുണ്ട്.