തമിഴിലെ ഒരുകാലത്തെ പ്രധാന നായകന്മാരില് ഒരാളായിരുന്നു ശരത് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ശരത് കുമാര്‍ അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത് മമ്മൂട്ടി ചിത്രത്തിലൂടെയാണ്.
മമ്മൂട്ടി നായകനായി എത്തിയ പഴശ്ശിരാജയിലെ കഥാപാത്രമാണ് മലയാളികള്‍ക്കിടയില്‍ താരത്തിന് ആരാധകരെ ഉണ്ടാക്കി നല്‍കിയത്. പഴശ്ശിരാജായില്‍ എടച്ചേന കുങ്കന് എന്ന കഥാപാത്രം വലിയ കൈയ്യടി നേടിയിരുന്നു.
പിന്നാലെ നിരവധി ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങള്‍ അഭിനയിച്ചു. ഇപ്പോഴിത പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശരത്കുമാര് മലയാളത്തില്‍ നായകനാവുകയാണ്.
കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ശരത് കുമാര്‍ നായകവേഷം ചെയ്യുന്നത്. വേ ടു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കും.
2011 ല്‍ ചന്ദ്രശേഖരന് സംവിധാനം ചെയ്ത അച്ഛന്റെ ആണ്മക്കള് എന്ന ചിത്രത്തിലാണ് നായകനായി അവസാനം അഭിനയിച്ചത്. ഒരിടൊത്തൊരു പോസ്റ്റുമാന്, ദ മെട്രോ, വീരപുത്രന്,ആശാ ബ്ളാക്ക് തുടങ്ങിയവയാണ് മറ്റ് ചിത്രത്തങ്ങള്‍.
ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന സിനിമ. രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര