ഹൈദരാബാദ്: തെലുങ്ക് നടന് ശരത് ബാബു ഗുരുതരാവസ്ഥയില്‍. മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ തുടരുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അണുബാധയെ തുടര്‍ന്ന് വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായ അവസ്ഥയിലാണ് നടന് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശരത് ബാബുവിനെ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്. നിലവില്‍ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
തെലുങ്ക് ചിത്രത്തിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഡെയ്സി,ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് ശരത് ബാബു.
കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. അണ്ണാമലൈ , മുത്തു, ബാബ, ആളവന്താന്, മഗധീര തുടങ്ങി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.