ഏറെ ആരാധകര്‍ ഉള്ള നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കില്‍ അഭിനയിച്ചതോടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. വേദിക എന്ന കഥാപാത്രത്തെ അറിയാത്ത മിനിസ്ക്രീന്‍ പ്രേക്ഷകര്‍ കുറവായിരിക്കും. സീരിയല്‍ കുടുംബ വിളക്കില്‍ വില്ലത്തി വേഷത്തില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ ആനന്ദ് തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ ബിഗ് ബോസ് താരം റോബിനൊപ്പം ഉള്ള വീഡിയോ ആണ് ശരണ്യ പങ്കുവെച്ചത്.
‘ഫയര്‍ മീറ്റ്സ് ഐസ് എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് ശരണ്യ പറയുന്നത്. തങ്ങള്‍ മാരക കോമ്പിനേഷന്‍ ആണെന്നും എന്തൊരു മാന്യനും, വിനീതനുമായ മനുഷ്യനാണ് റോബിനെന്നും ശരണ്യ കുറിച്ചു. സൂപ്പര്‍ വ്യക്തിത്വമാണ് അദ്ദേഹം. റോബിന് എന്റെ വേദിക കഥാപാത്രത്തെ പ്രശംസിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. സഹ മത്സരാര്‍ത്ഥി റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. പുറത്തുവന്നപ്പോഴാണ് റോബിന് എത്രത്തോളം ആരാധകര്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലായത്. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കേണ്ട തിരക്കിലാണ് റോബിന്.
View this post on Instagram
താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ നടന് മോഹന്‍ലാലാണ് പുറത്തുവിട്ടത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. എന്തായാലും താരത്തിന്റെ സിനിമ പോസ്റ്റിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.