ഇന്ത്യയിലെതന്നെ ഇതിഹാസ ഛായാഗ്രഹകൻ ആണ് സന്തോഷ് ശിവൻ. ചില ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് വിസ്മയകരമായ ദൃശ്യാനുഭവങ്ങൾ നൽകിയ കഥാകാരൻ. മകരമഞ്ഞ് എന്ന ചിത്രത്തിലാണ് സന്തോഷ് ശിവൻ ആദ്യമായി അഭിനയിക്കുന്നത്.
ലെനിൻ രാജേന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പല ചിത്രങ്ങളിലും അഭിനയിക്കാൻ വിളിച്ചു കൊണ്ട് ഓഫർ ഇതിനുശേഷം വന്നിരുന്നു എന്ന് സന്തോഷ് ശിവൻ പറയുന്നു. പക്ഷേ താൻ പോയില്ല. കുറച്ചു പെയിൻറിങ് ഒക്കെ ചെയ്യും. ലെനിൻ രാജേന്ദ്രന് അത് അറിയാമായിരുന്നു.
ഇങ്ങനെ ഒരു പടം ചെയ്യണം എന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. തനിക്ക് ആണെങ്കിൽ അഭിനയിച്ചു വലിയ പരിചയമൊന്നുമില്ല. അങ്ങനെയാണ് പടത്തിൽ അഭിനയിച്ചത്. അമ്മൂമ്മ പാരീസിൽ പഠിപ്പിച്ച വ്യക്തിയാണ്. ചെറുപ്പത്തിൽതന്നെ രാജാരവിവർമ്മയുടെ പാഠങ്ങൾ കൊണ്ട് തന്നു കഥകൾ പറഞ്ഞ് വിഷ്വൽ എജുക്കേഷൻ തരുമായിരുന്നു. അതുകൊണ്ടൊക്കെയാണ് സിനിമയിൽ അഭിനയിച്ചത്.
ഒരുപാട് പേർ ഇതിനുശേഷം അഭിനയിക്കാൻ വിളിച്ചിട്ടുണ്ട്. പക്ഷേ താൻ പോയില്ല. റോസിനും അഭിനയിക്കണമെന്ന് ലാൽ സാർ പറഞ്ഞിരുന്നു. ഇല്ല എന്ന് താൻ പറഞ്ഞു. അണ്ണാ ഇതിൽ ഹീറോയിൻ ഒന്നുമില്ല പിന്നെ ഞാനെങ്ങനെ അഭിനയിക്കും എന്ന് പറഞ്ഞു. സന്തോഷ് ശിവൻ പറയുന്നു. താരം സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രം തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്.