സ്വാന്തനം എന്ന മലയാള സീരിയലിനെ സ്നേഹിച്ചത് പോലെ പ്രേക്ഷകര്‍ മറ്റൊരു പരമ്പരയെ ഇഷ്ടപ്പെട്ടിട്ടുണ്ടാകുമോ എന്നത് സംശയമാണ്. ഇതിലെ ശിവന് അഞ്ജലി എന്ന കഥാപാത്രത്തെ കുറിച്ച് എടുത്തു പറയേണ്ടതു തന്നെ. ഓരോ ദിവസം കഴിയുംതോറും ശിവാഞ്ജലിക്ക് ഫാന്‍സ് കൂടിവരുകയാണ്.
സ്വാന്തനം എന്ന പരമ്പരയിലാണ് ശിവന് അഞ്ജലി എന്ന കഥാപാത്രങ്ങള്‍ എത്തുന്നത്. നിമിഷനേരം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ താരങ്ങള്‍. തുടക്കത്തില്‍ കീരിയുംപാമ്പും ആയിരുന്ന ശിവനും അഞ്ജലിയും പിന്നീട് വിവാഹം കഴിക്കുകയും പ്രണയിക്കുകയുമായിരുന്നു, ഇതു തന്നെയാണ് ഈ ജോഡികളെ വ്യത്യസ്തമാക്കുന്നത് . ഇന്ന് പിരിയാന്‍ കഴിയാത്ത അത്ര അടുത്തിരിക്കുകയാണ് ഇവര്‍.
ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കുറച്ചു നാളായി സ്വാന്തനം വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു ഇവര്‍ എല്ലാം. ഇതില്‍ ശിവനും അഞ്ജുവും വീട്ടിലേക്ക് മടങ്ങിയെത്തുന്നതാണ് പ്രമോയില്‍ കാണിക്കുന്നത്. ശിവന്റെ മാസ്സ് എന്‍ട്രിക്ക് മികച്ച സ്വീകരണം ആണ് ലഭിച്ചത്. നിമിഷം നേരം കൊണ്ടാണ് പ്രമോദ് വീഡിയോ വൈറല്‍ ആയത്.
നിരവധി കമന്റും ഇതിന് താഴെ വരുന്നുണ്ട്. വന്നു മക്കളെ.. നമ്മുടെ ശിവേട്ടന് ലാന്‍ഡ് ചെയ്തിരിക്കുന്നു.., ഇനിയാണ് കളി ഇനി വരുന്ന എപ്പിസോഡ് അടിപൊളി ആണ്, മക്കളെ ശിവന്റെ താണ്ഡവം- എന്നൊക്കെയാണ് പ്രൊമോയ്ക്ക് വരുന്ന കമന്റുകള്‍. ശിവേട്ടന് എത്തിയ സ്ഥിതിക്ക് ഇനി കളി വേറെ ലെവലില്‍ ആയിരിക്കും. അഞ്ചു വീണ്ടും സാരിയും ചുറ്റി അടുക്കളയിലും ശിവന് ബെനിയനുമിട്ടു കടയിലെ ചുമട്ടു തൊഴിലാളിയും ആയി മാറി സുഹൃത്തുക്കളേ എന്ന് പറയുന്നവരും കുറവല്ല.