Film News

ഒടുവിൽ നിങ്ങൾ കാത്തിരുന്ന വിശേഷം ഇതാ, സാന്ത്വനം തറവാട്ടിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തുന്നു – പുതിയ പ്രമോ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. പരമ്പരാഗതമായി സീരിയൽ കാണുന്നവർ മാത്രമല്ല സാന്ത്വനം കാണുന്നത്. നിരവധി പുരുഷന്മാരും യുവാക്കളും ഈ പരമ്പര കാണുന്നുണ്ട്. ഒരു കുടുംബത്തിലെ സഹോദരങ്ങൾക്ക് ഇടയിലും അവരുടെ ഭാര്യമാർക്ക് ഇടയിലും നടക്കുന്ന കഥയാണ് സാന്ത്വനം പറയുന്നത്. യുവാക്കൾക്ക് അവരുടെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ പരമ്പരയുടെ വിജയം. ഇതിലെ രണ്ട് ജനപ്രിയ കഥാപാത്രങ്ങളാണ് ഹരിയും അപർണ എന്ന അപ്പുവും. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ കുട്ടി വരാൻ പോവുകയാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്.

- Advertisement -

ഏഷ്യാനെറ്റ് പുറത്തു വിട്ട പുതിയ പ്രമോ വീഡിയോയിൽ ആണ് ഈ സൂചന ഉള്ളത്. എന്തായാലും കഥയിൽ പുതിയ ഒരു വഴിത്തിരിവ് കൂടി വരുന്ന സന്തോഷത്തിലാണ് ആരാധകർ. ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ദേവി. ഗർഭകാല ലക്ഷണങ്ങൾ അപർണ കാണിച്ചു തുടങ്ങിയപ്പോൾ ദേവി ആയിരുന്നു ഡോക്ടറെ കാണുവാൻ ഉപദേശിച്ചത്. എന്നാൽ ഈ വിവരം ഉറപ്പിക്കുന്നത് വരെ ആരോടും പറയേണ്ട എന്നും ദേവി മുന്നറിയിപ്പുനൽകി. ടാക്സി വിളിച്ചു ഹരിയും അപർണ്ണയും ഡോക്ടറെ കാണുവാൻ പോവുകയും ചെയ്തു. അപർണ ശരിക്കും ഗർഭിണിയാണോ എന്ന കാര്യം ഇനി വരുന്ന എപ്പിസോഡുകളിൽ അറിയാം.

എന്നാൽ ഓഫീസിൽ കൺഫർമേഷൻ വരുന്നതിനു മുമ്പ് തന്നെ അപർണ ഗർഭിണിയാണ് എന്ന് ഉറപ്പിക്കുകയാണ് പ്രേക്ഷകർ. കാരണം ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പ് ആണ് സാന്ത്വനം. തമിഴ് പതിപ്പിൽ ഏകദേശം കഥ ഈ സന്ദർഭത്തിൽ എത്തുമ്പോൾ അപർണ എന്ന കഥാപാത്രം ഗർഭിണിയാവുന്നുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സീരിയലിൻ്റെ ഈ വഴിയേ തന്നെയാണ് മലയാളം സീരിയൽ പോകുന്നത് എന്ന് ഉറപ്പിക്കാം.

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു അപർണ ജോലിക്കു കയറിയത്. എന്നാൽ ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ ജോലി മടുത്തു. അതേസമയം ശിവനും അഞ്ജലിയും വീണ്ടും ഉടക്കിയിരിക്കുകയാണ്. ചെറിയ കാരണം കൊണ്ടാണ് ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണ തുടങ്ങിയത്. എന്നാൽ പിന്നെ അത് കത്തിപ്പടർന്നു. പക്ഷേ ഇപ്പോഴും ഇരുവർക്കും ഉള്ളിൽ സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇവർ ഒന്നിക്കുമെന്ന് കരുതാം. ശിവനും അഞ്ജലിയും തമ്മിലുള്ള രംഗങ്ങൾ കാരണമാണ് സാന്ത്വനം എന്ന പരമ്പര ഇത്രയും ജനപ്രിയമായത്. അതുകൊണ്ടുതന്നെ ഇവരെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കണ്ടത് പരമ്പരയുടെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്.

Athul

Recent Posts

ഒഴപ്പരുത്, ഒരുപാട് മഹാന്മാർ ഒക്കെ പഠിച്ച കോളേജ് ആണ് – സിനിമ താരം മീനാക്ഷി അനൂപ് ഡിഗ്രിക്ക് ജോയിൻ ചെയ്തു, ഈ കോളേജിൽ മുൻപ് പഠിച്ച മഹാൻ ആരാണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനൂപ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇത്രയും നല്ല…

3 mins ago

ഡ്രൈവറായി വന്ന ആൻ്റണി പെരുമ്പാവൂർ എങ്ങനെ ബിസിനസ് പാർട്ണറായി? കുഴക്കുന്ന ചോദ്യത്തിന് ഒറ്റ വാക്യത്തിൽ ഉത്തരം പറഞ്ഞു മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളി ആയിരിക്കുക എന്നതിൻറെ അടിസ്ഥാനങ്ങളിൽ ഒന്നായി മോഹൻലാലിനെ ആഘോഷിക്കുക എന്നതായിട്ടാണ് മലയാളികൾ…

18 mins ago

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

4 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

5 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

5 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

6 hours ago