ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സിനിമ എങ്ങനെ ഉണ്ടായിരുന്നുവെന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘മോഹന്‍ലാല്‍ ആറാടുകയാണ്’ എന്നായിരുന്നു സന്തോഷ് വര്‍ക്കി മറുപടി പറഞ്ഞത്.
തന്റെ ആ മറുപടി വൈറലാകാന്‍ പോകുന്ന ഒരു മറുപടിയാണെന്ന് സന്തോഷ് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു സ്റ്റാര്‍ പദവി തന്നെ സന്തോഷ് വര്‍ക്കിക്ക് നേടി കൊടുത്തു. ആറാട്ട് അണ്ണന് എന്ന വിളിപ്പേരിലായിരുന്നു സന്തോഷ് വര്‍ക്കി പിന്നീട് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടത്.
അതേസമയം ചെറിയ വിവാദങ്ങളിലും സന്തോഷ് വര്‍ക്കി പെട്ടിട്ടുണ്ട്.നടി നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പുറകേ നടന്നത് സന്തോഷ് വര്‍ക്കിക്ക് വിമര്‍ശനം നേടി കൊടുത്തിരുന്നു. നിത്യ മേനോന് തന്നെ സന്തോഷ് വര്‍ക്കിക്ക് എതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് നിത്യ മേനോനെ ഇനി തനിക്ക് വേണ്ട എന്ന് പ്രഖ്യാപിച്ച സന്തോഷ് പല നടിമാരോടുമുള്ള തന്റെ ക്രഷ് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സന്തോഷ് വര്‍ക്കിയോട് ഒരു നടിപോലും ഇഷ്ടമാണെന്ന് തിരിച്ചു പറഞ്ഞിട്ടില്ല.
ഇപ്പോഴിത തന്നെ ആരും സ്നേഹിക്കാത്തതിന്റെ സങ്കടം തുറന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സന്തോഷ് വര്‍ക്കി തന്റെ സങ്കടം പറഞ്ഞത്. ”ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് വന്നിട്ട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല , എനിക്ക് അതാണ് മനസിലാവാത്തത്-എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
അങ്ങനെ ആരെങ്കിലും ഒരാള്‍ പറയട്ടെ എന്ന് ആഗ്രഹിക്കുന്നു, എനിക്ക് ഇഷ്ടം ആണെങ്കില്‍ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല.”-എന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
കുട്ടിക്ക് എന്നെ ഏത് രീതിയില്‍ കാണാനാണ് താല്പര്യം എന്നും സന്തോഷ് വര്‍ക്കി അവതാരികയോട് ചോദിച്ചു. കുട്ടിക്ക് എന്ത് തോനുന്നു എന്നോട്, കുട്ടിക്ക് എന്നെ ഏത് രീതിയില്‍ കാണാനാണ് താല്പര്യം, ഇതുവരെ സംസാരിച്ചതല്ലേ, സഹോദരനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ , തുറന്നു പറഞ്ഞോളൂ-എന്നാണ് ആറാട്ട് അണ്ണന് ചോദിക്കുന്നത്.
ആദ്യം ഉത്തരം പറയാന്‍ മടിച്ച അവതാരക ചിരിച്ചു കൊണ്ട് ”അല്ല എനിക്ക് സഹോദരനായും സുഹൃത്തായും കാണാന്‍ എനിക്ക് ചേട്ടനെ പരിചയമില്ലല്ലോ… ഞാന്‍ ചേട്ടന്റെ കുറച്ചു റിവ്യൂസ് മാത്രമേ കണ്ടിട്ടൊള്ളൂ…’ എന്ന് മറുപടിയും പറയുന്നുണ്ട്.