ബോളിവുഡിലെ പ്രശസ്ത നടനാണ് സഞ്ജയ് ദത്ത്. ഇന്ത്യ എമ്പാടും നിരവധി ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. പല വിവാദങ്ങളിലും താരം ചെന്നു പെട്ടിട്ടുണ്ട്. മുൻപ് നടൻ സഞ്ജയ് ദത്തും പ്രശസ്ത ബോളിവുഡ് നടി അമീഷ പട്ടേലും തമ്മിൽ ഉണ്ടായ ഒരു വഴക്ക് വൻവിവാദമായിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപായിരുന്നു ഇത്. പ്രശസ്ത സംവിധായകൻ ഡേവിഡ് ധവാൻ്റെ മൂത്തമകൻ രോഹിത് ധവാൻ്റെ സംഗീത ചടങ്ങിനിടെ ആണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
ചടങ്ങിൽ സഞ്ജയ് ദത്ത്, ഭാര്യ മാന്യത നടി അമീഷ പട്ടേൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ നടി അമീഷ ധരിച്ച വസ്ത്രത്തിന് ഇറക്കം കുറവായിരുന്നു. ശരീരഭാഗങ്ങൾ ചിലത് പുറത്തു കാണുന്നുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സഞ്ജയ്ദത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. ആ ഭാഗങ്ങൾ ഒരു ദുപ്പട്ട ഉപയോഗിച്ച് മറക്കാൻ താരം ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ ഈ ആവശ്യങ്ങൾക്ക് നിഷേധാത്മകമായ രീതിയിലുള്ള മറുപടി അമീഷ നൽകി. ഇതോടെ അമീഷയുടെ കൈയിലുണ്ടായിരുന്ന ദുപ്പട്ട എടുത്ത് സഞ്ജു മാറിടങ്ങൾ മറച്ചു. എന്നാൽ ഇതിനെ ശക്തമായി എതിർക്കുകയാണ് അമീഷ ചെയ്തത്.
തന്നോട് ഇത്തരം കാര്യങ്ങൾ പറയാൻ നിങ്ങൾ ആരാണെന്ന് അവർ ചോദിച്ചു. താൻ ഇഷ്ടമുള്ള വസ്ത്രം ധരിച്ചത് സഞ്ജയ്ദത്തിന് ബാധിക്കില്ല എന്നും താരം പറഞ്ഞു. ഇതോടെ സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ സഞ്ജയ് ദത്ത് നിശബ്ദനായി നടന്നുപോയി. ഈ സംഭവം ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. അന്ന് പലരും അമീഷയെ തണുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല എന്നും റിപ്പോർട്ടുകൾ വന്നു. പിന്നീട് ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി നടി രംഗത്തുവന്നിരുന്നു.