മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഈയ്യപ്പൻ. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിൽ എത്തുന്നത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു സാനിയ. ഈ പരിപാടിയുടെ റണ്ണറപ്പ് ആയിരുന്നു സാനിയ. ഇവിടെനിന്നും ആണ് താരം സിനിമയിലെത്തുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അരങ്ങേറ്റങ്ങളിൽ ഒന്നായിരുന്നു താരത്തിന് ലഭിച്ചത്. ക്വീൻ എന്ന ചിത്രത്തിൽ നായികാ വേഷമായിരുന്നു താരം അവതരിപ്പിച്ചത്. ഒരു ബിടെക് കോളജിലായിരുന്നു കഥ നടക്കുന്നത്. മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിൽ പഠിക്കാൻ എത്തുന്ന ഒരു പെൺകുട്ടിയുടെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്. ചിത്രം വളരെ വലിയ ഒരു വിജയവുമായിരുന്നു. ഇതിനു ശേഷം താരം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ഉള്ളത്.
അടുത്തിടെ താരം നൽകിയ ഒരു അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ ആരോടും പറയാതിരുന്ന ചില രഹസ്യങ്ങൾ താരം ഈ പരിപാടിയിൽ വെളിപ്പെടുത്തി. ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. ഇതിനായിരുന്നു ഞെട്ടിപ്പിക്കുന്ന ഉത്തരം നൽകിയത്. ലോക്ക് ഡൗൺ സമയത്ത് ഡേറ്റിംഗ് ആപ്പുകൾ പരീക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. ഒരു സുഹൃത്തിനൊപ്പം ചേർന്നായിരുന്നു താരം ഡേറ്റിംഗ് ആപ്പിൽ പ്രൊഫൈൽ ഉണ്ടാക്കിയത്. എന്നാൽ പിന്നീട് സംഭവിച്ച സംഭവ വികാസങ്ങളാണ് ഏവരെയും ഞെട്ടിപ്പിക്കുന്നത്.
സ്വന്തം പേരിൽ തന്നെ ആയിരുന്നു സാനിയ അക്കൗണ്ട് ഉണ്ടാക്കിയത്. എന്നാൽ ഇത് ആരും വിശ്വസിച്ചിരുന്നില്ല. എല്ലാവരും കരുതിയത് ഇത് ഫെയ്ക്ക് അക്കൗണ്ട് ആയിരിക്കും എന്നാണ്. അല്ലെങ്കിൽ തന്നെ നിരവധി ഇതേ പേരിൽ നിരവധി ആളുകൾ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് താരത്തിന് നേരിടേണ്ടിവന്നത് തെറിയഭിഷേകം തന്നെയായിരുന്നു. ഇതു കേട്ടതോടെ താരവും സുഹൃത്തും അക്കൗണ്ട് ഡിലീറ്റ് ചെയ്തു. എന്തായാലും വളരെ രസകരമായ ഒരു സംഭവം തന്നെയാണ് താരത്തിന് നടന്നിരിക്കുന്നത്.