ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന് വിട്ട ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന് ബംഗളൂരു എഫ്.സിയില്‍. സൂപ്പര്‍ സണ്‍ഡേ സര്പ്രൈസന്ന കുറിപ്പോടെ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. പരിശീലന സെഷനിലൂടെ ടീമിന്റെ ആരാധകപ്പടയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലേക്ക് സന്ദേശ് ജിങ്കനെ അവതരിപ്പിച്ചതായി ബംഗളൂരു ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
വരുന്ന ഐ.എസ്.എല്‍ സീസണില്‍ സന്ദേശ് ജിങ്കന് എ.ടി.കെയിലുണ്ടാകില്ലെന്ന് ക്ലബ് മുമ്പ് അറിയിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു എ.ടി.കെ മോഹന്‍ ബഗാന് ഇക്കാര്യം അറിയിച്ചത്. ജിങ്കന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹന്‍ ബഗാന് ട്വീറ്റ് ചെയ്യുകയായിരുന്നു.
രണ്ടു സീസണ് മുമ്പ് വരെ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു സന്ദേശ് ജിങ്കന്. 2020 ലാണ് അദ്ദേഹം എ.ടി.കെയിലെത്തുന്നത്. നീണ്ട ആറുവര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ കോട്ടകെട്ടി കാത്ത ജിങ്കന് കേരളത്തില്‍ വലിയൊരു ആരാധകവൃദ്ധം തന്നെയുണ്ട്. ആദ്യ സീസണ് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ജിങ്കന് 21ാം വയസിലാണ് മഞ്ഞക്കുപ്പായത്തില്‍ ആദ്യമെത്തുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിംഗ് പ്ലയറായ ജിങ്കന് അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനത്തേക്ക് എത്തിയിരുന്നു.