മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന നായിക നടിമാരിലൊരാളാണ് സംവൃതാ സുനിൽ. താരമിപ്പോൾ അഭിനയ രംഗത്ത് സജീവമല്ല. വിവാഹത്തിനു ശേഷം യുഎസിലേക്ക് താമസം മാറുകയായിരുന്നു സംവൃത. എങ്കിലും ഇടയ്ക്കിടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട് താരം.
ഇപ്പോഴിതാ തൻറെ ഇളയമകൻ രുദ്രയെ ഓമനിക്കുന്ന ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്. ചിത്രം വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നാണ് മിക്ക കമൻറുകളും. ഈ അടുത്തും താരം തൻറെ മകളുടെ ചിത്രങ്ങൾ പങ്കു വെക്കുകയുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസമാണ് ആണ് തൻറെ ഇളയ മകൻ്റെ ജന്മദിനം സംവൃത അഖിൽ ദമ്പതികൾ ആഘോഷിച്ചത് .
രണ്ടു മക്കളാണ് സംവൃതയ്ക്ക്. അഗസ്ത്യ എന്നാണ് മൂത്ത മകൻറെ പേര്. ഇളയ കുഞ്ഞിൻറെ പിറന്നാളാഘോഷത്തിൻ്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞ് സന്തോഷ് കുടുക്കക്ക് ഒരു വയസ്സ് തികയുന്നു എന്നാണ് അടിക്കുറിപ്പ്. ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
കരിയറിൽ വളരെ തിരക്കുള്ള സമയത്ത് ആയിരുന്നു തൻറെ വിവാഹമെന്നും വിവാഹത്തിനു ശേഷം യുഎസിലേക്ക് താമസം മാറേണ്ടതിനാൽ കുടുംബ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോകുവാൻ ഞാൻ തീരുമാനിച്ചു എന്നും സംവൃത പറഞ്ഞു. അഖിൽ രാജ് സംവൃത ദമ്പതികളുടെ വിവാഹം 2012-ലായിരുന്നു. ഈയിടെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ താരം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയിരുന്നു. അഭിനയ രംഗത്തു നിന്നും മാറി നിന്നെങ്കിലും കുടുംബ ജീവിതം താൻ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും സംവൃത കൂട്ടിച്ചേർത്തു.