Film News

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സാമന്തയുടെ ആദ്യ വെബ് സീരീസ് വീണ്ടും സെൻസർ ചെയ്യാൻ നിർദ്ദേശം, കാരണം പറയുന്നത് ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല താരം. എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായിക സാമന്ത ആയിരുന്നു എന്നതുകൊണ്ടാണ്. ഇപ്പോൾ വെബ്സീരീസ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സാമന്ത.

- Advertisement -

ഇന്ത്യയിൽ ഇതുവരെ വന്നതിൽ ഏറ്റവും മികച്ച വെബ് സീരീസുകളിൽ ഒന്നായിരുന്നു ഫാമിലിമാൻ. മനോജ് ബാജ്പേയി ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രിയ മണി ആയിരുന്നു ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. മലയാളി താരം നീരജ് മാധവ് ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിൻറെ രണ്ടാം ഭാഗത്തിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്. ചിത്രം കഴിഞ്ഞ വാരം റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ അപ്രതീക്ഷിതമായി റിലീസ് നീട്ടിവെക്കുകയായിരുന്നു.

പ്ലീസ് നീട്ടിവെക്കാനുള്ള കാരണം എന്താണെന്ന് ആദ്യം പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ അറിയാൻ സാധിക്കുന്നത് വീണ്ടും സെൻസർ ചെയ്യുവാൻ വേണ്ടിയാണ് റിലീസ് നീട്ടി വെച്ചത് എന്നാണ്. സർക്കാറിനെതിരെ ഉള്ള പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യുവാൻ ആണ് വീണ്ടും സെൻസർ ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അടുത്തിടെ ആമസോണിൽ റിലീസ് ചെയ്ത താണ്ടവ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മതപരമായ പരാമർശങ്ങൾ ചിത്രത്തിലുണ്ട് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു ചിത്രത്തിനെതിരെ ഒരു വിഭാഗം ആളുകൾ തിരിഞ്ഞത്.

ആമസോണിനു എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും തിരിഞ്ഞിരുന്നു. ഇവർ ആമസോണിന് നോട്ടീസ് അയക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ വെബ്സീരീസ് വീണ്ടും സെൻസർ ചെയ്യുവാൻ ആമസോൺ നിർദ്ദേശം നൽകിയത്. ആമസോൺ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന വെബ് സീരീസുകളിൽ ഒന്നാണ് ഫാമിലിമാൻ. അതുകൊണ്ടുതന്നെ അനാവശ്യമായ വിവാദങ്ങളിലൊന്നും ചെന്ന് പെടാൻ ആമസോൺ ആഗ്രഹിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സീരീസ് വീണ്ടും സെൻസർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫാമിലിമാൻ വീണ്ടും വൈകുമെന്ന നിരാശയിലാണ് ആരാധകർ.

Athul

Recent Posts

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍…

3 hours ago

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

4 hours ago

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ…

4 hours ago

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

16 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

16 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

16 hours ago