മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല താരം എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. നടിയുമായി ബന്ധപ്പെട്ട് വരുന്ന സിനിമ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞദിവസം സാമന്തയുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ വന്നത്.
താരം വിവാഹ മോചനം നേടാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളായിരുന്നു പുറത്തു വന്നത്. തെലുങ്ക് സൂപ്പർ താരം നാഗചൈതന്യ ആണ് സാമന്തയുടെ ഭർത്താവ്. സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രം നാഗചൈതന്യയുടെ ഒപ്പമായിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ വിണ്ണൈത്താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പ് ആയിരുന്നു ഇത്. ഈ സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നീട് വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ തൽക്കാലം പ്രതികരിക്കാനില്ല എന്നാണ് സാമന്ത പ്രതികരിച്ചത്. ഫിലിം കമ്പാനിയൻ എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സാമന്ത ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. അപ്പോൾ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന കാര്യം ഇപ്പോൾ പ്രേക്ഷകർ ഉറപ്പിച്ചു. ഇതുവരെ അഭ്യൂഹങ്ങൾ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ശക്തമായ തെളിവുകളാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ഇനി എന്നാണ് ഇവർ ഡിവോഴ്സ് ആവുന്നത് എന്ന് മാത്രമാണ് അറിയാൻ ബാക്കിയുള്ളത് എന്നാണ് സമൂഹമാധ്യമങ്ങളിലെ പാപ്പരാസികൾ പറയുന്നത്.
ശാകുന്തളം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഗുണ ശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവ് മോഹൻ ആണ് ചിത്രത്തിൽ ദുഷ്യന്തൻ ആയി എത്തുന്നത്. അല്ലു അർജുൻ്റെ മകൾ അർഹത ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ഫാമിലിമാൻ 2 എന്ന സീരീസിൽ ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു ഇതിൽ താരം അവതരിപ്പിച്ചത്. ഒട്ടേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്.