മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സാമന്ത. തെലുങ്കു താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. എന്നാൽ നാലു വർഷം തികയും മുൻപ് തന്നെ ഇരുവരും ബന്ധം വേർപെടുത്തി. എന്താണ് കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല എങ്കിലും പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പരന്നു കൊണ്ടിരിക്കുന്നത്.
സാമന്ത ഇപ്പോൾ ഋഷികേഷ് ട്രിപ്പിൽ ആണ്. ഇവിടെ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം തന്നെ സാമന്ത നിരന്തരം പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം. മുൻ ഭർത്താവ് നാഗചൈതന്യയുടെ ഒപ്പം 80 ചിത്രങ്ങളാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിവാഹമോചന ശേഷം ഇതെല്ലാം ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നതിന് തെളിവായിരുന്നു ഇത്. എന്നാൽ സംഗതി അങ്ങനെയൊന്നുമല്ല എന്ന് വീണ്ടും പറയാതെ പറയുകയാണ് സാമന്ത ഇപ്പോൾ.
നാഗചൈതന്യയുടെ ഒപ്പം പങ്കുവെച്ച 80 ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ ഇതിൽ ഒരു ചിത്രം മാത്രം താരം ഇപ്പോഴും ബാക്കി വച്ചു. ഏഴുമാസം മുമ്പ് എടുത്ത ചിത്രമാണ് സാമന്ത പങ്കുവെച്ചത്. സാമന്തയുടെ വളർത്തു നായ ആണ് ഹാഷ്. ഈ പട്ടിക്കൊപ്പം നാഗചൈതന്യ നിൽക്കുന്ന ചിത്രം സാമന്ത ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതിന് ഒരു കാരണവുമുണ്ട്. അതെന്താണ് എന്ന് അറിയുമോ?
നാഷണൽ പെറ്റ് ഡേയുടെ അന്നാണ് സാമന്ത ഈ ചിത്രം പങ്കു വെച്ചത്. സാമന്ത വളർത്തു പട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് ഈ ചിത്രം ഇതുവരെ നീക്കം ചെയ്യാത്തത് എന്നാണ് കരുതപ്പെടുന്നത്. ഒക്ടോബർ രണ്ടാം തീയതി ആയിരുന്നു ഇരുവരും ഔദ്യോഗികമായി വേർപിരിയാനുള്ള തീരുമാനമെടുത്തത്. ഇരുവരും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി സംയുക്തപ്രസ്താവന പുറത്തിറക്കുകയായിരുന്നു. ആരാധകർക്ക് എല്ലാവർക്കും തന്നെ ഇത് ഒരു വലിയ ഞെട്ടലായിരുന്നു സമ്മാനിച്ചത്.