മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. തെലുങ്കു താരം നാഗ ചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. നാലു വർഷത്തെ ദാമ്പത്യജീവിതം ആയിരുന്നു ഇരുവരും അവസാനിപ്പിച്ചത്. വളരെ സന്തോഷത്തോടു കൂടിയാണ് ഇരുവരും പിരിഞ്ഞത്. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇവർ രംഗത്ത് എത്തിയില്ല. പക്ഷേ നടിയെക്കുറിച്ച് പലതരത്തിലുള്ള കഥകളാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ പ്രചരിപ്പിക്കുന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ പരീക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. ഒരേ വിഷയത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവർത്തികളെ സമൂഹം പലതരത്തിലാണ് കാണുന്നത് എന്നാണ് താരം പറയുന്നത്. “സ്ത്രീകൾ ഒരു കാര്യം ചെയ്യുമ്പോൾ നിരന്തരം ധാർമികമായി ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാൽ അതേസമയം പുരുഷന്മാർ ചെയ്യുമ്പോൾ ധാർമികമായി ചോദ്യം ചെയ്യപ്പെടുന്നില്ല. അങ്ങനെയാണെങ്കിൽ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അടിസ്ഥാനപരമായി ധാർമികതയിൽ അല്ല ജീവിക്കുന്നത്” – ഇതായിരുന്നു സാമന്ത നടത്തിയ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ ആയിരുന്നു താരം ഈ കാര്യം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും നാലാമത്തെ വിവാഹ വാർഷിക ദിനം. ആരാധകർ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ ആയിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ വിവാഹമോചന വാർത്ത വന്നത്. വിവാഹമോചന ശേഷവും താരം ഹൈദരാബാദിൽ തന്നെയാണ് താമസിക്കുന്നത്. നാഗചൈതന്യയുടെ ഫ്ലാറ്റിലാണ് താരം ഇപ്പോഴും താമസിക്കുന്നത്. ഇരുവരും പരസ്പര ധാരണയിൽ ആണ് ഇപ്പോഴും ജീവിതം മുന്നോട്ടു തള്ളിനീക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
നാലു വർഷങ്ങൾക്കു മുൻപ് ഗോവയിൽ വെച്ചായിരുന്നു വിവാഹം. രണ്ടു ദിവസം നീണ്ട വിവാഹ പരിപാടികളായിരുന്നു അരങ്ങേറിയത്. രണ്ടു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു ഇവർ. അതുകൊണ്ട് രണ്ടു മതങ്ങളുടെയും ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകൻ ആയിരുന്നു നാഗചൈതന്യ. അന്നുമുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഇതാണ് പിന്നീട് പ്രണയത്തിൽ എത്തിച്ചതും വിവാഹത്തിൽ കലാശിച്ചതും.