മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് വലിയ സ്വീകരണമായിരുന്നു മലയാളികൾ നൽകി വന്നിരുന്നത്. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. ഇതിലധികവും തമിഴ് തെലുങ്ക് സിനിമകളായിരുന്നു. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു സാമന്തയുടെ വിവാഹമോചന വാർത്ത വന്നത്. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്.
ഇരുവരുടെയും വിവാഹ മോചന വാർത്ത വന്നതിനു ശേഷം അധികം സെലിബ്രിറ്റികൾ ഒന്നും തന്നെ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല. ഇരുവരും സംയുക്തമായിട്ടാണ് വിവാഹമോചന പ്രസ്താവന പുറത്തു വിട്ടത്. അതിൽ ഇവർ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ദയവായി ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ പ്രൈവസി നൽകുക. ഒരുപക്ഷേ ഈ കാരണം കൊണ്ട് ആയിരിക്കണം തമിഴിലെയും തെലുങ്കിലെയും പ്രശസ്ത താരങ്ങൾ ഒന്നുംതന്നെ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല. പക്ഷേ പ്രതികരണവുമായി ഒരു താരം എത്തിയിരുന്നു. ബോളിവുഡ് താരം കങ്കണ റണാവത് ആയിരുന്നു ഈ വിഷയത്തിൽ ഇടപെട്ടത്.
ആമിർ ഖാനെ ആയിരുന്നു താരം കുറ്റം പറഞ്ഞത്. അമീർ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാഗചൈതന്യ ആയിരുന്നു. ഇതിനുശേഷമാണ് വിവാഹമോചനം നടന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില ആളുകൾ സ്ത്രീകളെ ആവശ്യത്തിന് ഉപയോഗിച്ച് പിന്നീട് വസ്ത്രം മാറുന്നതുപോലെ ആണ് ഉദ്ദേശിക്കുന്നത്. എന്നിട്ട് “ബെസ്റ്റ് ഫ്രണ്ട്” ആണ് എന്നൊക്കെ പറഞ്ഞു നാടകം കളിക്കും. സമൂഹം ആണെങ്കിൽ സ്ത്രീകളുടെ ഭാഗത്തു നിൽക്കാതെ പുരുഷന്മാർ പറയുന്നത് മാത്രം കേൾക്കും – ഇതായിരുന്നു കങ്കണയുടെ പ്രസ്താവന. ഈ വിഷയത്തിൽ അന്ന് സാമന്ത പ്രതികരിച്ചിട്ടില്ല.
കങ്കണ നായികയായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ധാക്കട്. പല ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്പൈ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതിൻറെ ചിത്രം കഴിഞ്ഞ ദിവസം കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെ ആയിരുന്നു സാമന്ത കമൻറ് ആയി എത്തിയത്. ഒരു തീയുടെ ഇമോജി ആയിരുന്നു താരം കമൻറ് ആയി ഇട്ടത്. ഒപ്പം ചിത്രം ലൈക്ക് ചെയ്യുകയും ചെയ്തു സാമന്ത. എന്തായാലും തനിക്ക് ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ കൂടെ നിന്ന് ഒരേ ഒരു താരത്തെ ചേർത്ത് നിർത്തുകയാണ് ഇപ്പോൾ സാമന്ത. ആരാധകരെല്ലാം ഈ സംഭവം ഉറ്റുനോക്കുകയാണ്.