മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും സാമന്തയ്ക്ക് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി സാമന്ത അഭിനയിച്ചുകഴിഞ്ഞു. ഇപ്പോഴും സിനിമയിലെ സജീവ സാന്നിധ്യമാണ് സാമന്ത.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പുതിയ കുറച്ച് ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. സാമന്ത അതീവ ഹോട്ട് ആയിട്ടാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. മേൽവസ്ത്രമില്ലാതെ ബ്രാലെറ്റ് മാത്രം ധരിച്ചു കൊണ്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
സാമന്തയുടെ ഭർത്താവ് നാഗചൈതന്യ ആണ്. പത്തു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോൾ ഇവർ വേർപിരിയാൻ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സാമന്തയും നാഗചൈതന്യയുടെ വീട്ടുകാരും പുലർത്തുന്ന മൗനം വാർത്തകൾ സത്യമാണ് എന്ന് തെളിയിക്കുന്ന വിധത്തിലുള്ളതാണ്.
മുമ്പത്തേക്കാളും കൂടുതൽ ആക്ടീവ് ആണ് സാമന്ത സിനിമകളിൽ ഇപ്പോൾ. ശാകുന്തളം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഒരു പീരിയഡ് ഡ്രാമ ആണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവ് മോഹൻ ആണ് ചിത്രത്തിൽ ദുഷ്യന്തൻ ആയി എത്തുന്നത്. ഇതിനു പുറമേ ഒരു തമിഴ് ചിത്രത്തിലും സാമന്ത അഭിനയിക്കുന്നുണ്ട്. വിഗ്നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്തയ്ക്ക് പുറമേ നയൻതാരയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.