ഡിസംബർ 17-നാണ് പുഷ്പ എന്ന ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങാനിരിക്കുന്നത്. അല്ലുഅർജുൻ ആണ് ചിത്രത്തിൽ നായകൻ. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്. പുഷ്പ ദ റൈസ് എന്ന ആദ്യ ഭാഗത്തിന് പേര്. ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഫഹദ് ഫാസിലിനെ ഗംഭീരപ്രകടനം കാണുവാൻ എല്ലാവരും ഉറ്റു നോക്കുന്നുണ്ട്.സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രശസ്ത നടി സാമന്തയും ചിത്രത്തിലെത്തുന്നു. എന്നാൽ ഒരു അഭിനേതാവായി അല്ല താരം ഇതിൽ വരുന്നത്. ഒരു കിടിലൻ ഐറ്റം ഡാൻസും ആയിട്ടാണ് സാമന്ത എത്തുന്നത്. സാമന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കുന്ന ചില ചുവടുകളുടെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് ഈ ഗാനം എന്ന് നിസ്സംശയം പറയാം.
ഐറ്റം ഡാൻസുകളിൽ അങ്ങനെ പ്രത്യക്ഷപ്പെടാറുള്ള താരമല്ല സാമന്ത. ഇതെന്തായാലും ഒരു ഗംഭീര ഐറ്റം തന്നെയായിരിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വമ്പൻ പ്രതിഫലമാണ് ഈ ഗാനത്തിന് വേണ്ടി താരം മേടിക്കുന്നത് എന്നാണ് വാർത്തകൾ. ഒന്നരക്കോടിയിലധികം പ്രതിഫലമാണ് ഗാനത്തിന് വേണ്ടി താരം വാങ്ങിയത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമന്തയുടെ കരിയറിലെ ആദ്യ ഡാൻസ് നമ്പർ ആണ് ഈ ഗാനം.
ഇന്ദ്രാവതി ചൗഹാൻ ആണ് തെലുങ്കിൽ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളികളുടെ സ്വന്തം രമ്യാ നമ്പീശനാണ് മലയാളത്തിൽ ഇത് ആലപിച്ചിരിക്കുന്നത്. രക്തചന്ദന കടത്തുകാരൻ ആയിട്ടാണ് അല്ലു അർജുൻ ഇതിൽ എത്തുന്നത്. ചിത്രത്തിനുവേണ്ടി 70 കോടി രൂപയാണ് താരം വാങ്ങുന്നത് എന്ന് വാർത്തകൾ വന്നിരുന്നു.