ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് സൽമാൻ ഖാൻ. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമ മേഖലയുടെ അഭിവാജ്യഘടകം. എങ്കിലും ഇദ്ദേഹം ചെയ്ത സിനിമകളിൽ അടിസ്ഥാന നിലവാരം പുലർത്തുന്ന സിനിമകൾ വളരെ കുറവാണ്. ഇതിന് കാരണം ഇങ്ങേര് എന്ത് കാണിച്ചാലും അതൊക്കെ ഹിറ്റ് ആക്കി കൊടുക്കുന്ന ഫാൻസ് ഉണ്ട് എന്തുകൊണ്ടാണ്. അതുകൊണ്ടാണ് ഇദ്ദേഹം പിന്നെയും പിന്നെയും ചവർ പടങ്ങൾ തിരഞ്ഞുപിടിച്ച് ചെയ്യുന്നത്. ആർക്കും ഒരു പരാതി ഇല്ലാത്തതും ഇതൊന്നും ആരും കാണാത്തത് കൊണ്ട് തന്നെയാണ്.
കഴിഞ്ഞദിവസം സൽമാൻ ഖാൻ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ വെച്ച് അവതാരകൻ സൽമാൻ ഖാനോട് ഒരു ചോദ്യം ചോദിക്കും. പ്രേക്ഷകർ എഴുതിനൽകിയ ചോദ്യമായിരുന്നു ഇത്. നിങ്ങൾ എത്ര നാൾ ആളുകളെ പറ്റിക്കും സൽമാൻ ഖാൻ? നിങ്ങൾക്ക് ഒരു ഭാര്യ ഉണ്ട് എന്ന സത്യം ഇവിടെ എല്ലാവർക്കും അറിയാം. അതിൽ ഒരു പെൺകുട്ടിയും ഉണ്ട്. വർഷങ്ങളായി അവർ ദുബായിലാണ് താമസം. അതിനു വേണ്ടിയാണ് നിങ്ങൾ ഇടക്കിടെ ദുബായ് സന്ദർശനം നടത്തുന്നത്. പിന്നാലെ പ്രതികരണവുമായി സൽമാൻ ഖാൻ തന്നെ എത്തി.
ഞാൻ വർഷങ്ങളായി മുംബൈയിലെ ഗാലക്സി ഫ്ലാറ്റിലാണ് താമസിക്കുന്നത്. എൻറെ സുഹൃത്തുക്കൾ അവിടെ സ്ഥിരം സന്ദർശകരാണ്. ദുബായിൽ ഇടയ്ക്കിടെ പോകുന്ന സ്വഭാവം ഒന്നും എനിക്കില്ല. എന്നെ എല്ലാവർക്കുമറിയാം. – ഇതായിരുന്നു സൽമാൻ ഖാൻ പരിപാടിയിൽ പറഞ്ഞ വിശദീകരണം. വളരെ പ്രസന്നൻ ആയിട്ടാണ് സൽമാൻ ഖാൻ ഈ വിഷയം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ വിവാദം ഏതോ ആരാധകൻ ചുമ്മാ എഴുതി ഉണ്ടാക്കിയതാണ് എന്നാണ് കരുതുന്നത്.
രാധേ എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ അവസാനമായി അഭിനയിച്ചത്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത വാണ്ടഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. സൂപ്പർ ഹിറ്റ് ചിത്രം പോക്കിരിയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഇത്. പ്രഭുദേവ തന്നെയാണ് രണ്ട് സിനിമകളും സംവിധാനം ചെയ്തത്. ആദ്യഭാഗം സൂപ്പർ ഹിറ്റ് ആയിരുന്നു എങ്കിലും രണ്ടാം ഭാഗം കനത്ത പരാജയമായിരുന്നു.