വധഭീഷണി; തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ ഉപയോഗിക്കുന്ന വണ്ടിയിലും മാറ്റം വരുത്തി സല്‍മാന്‍ ഖാന്‍

ഈ അടുത്താണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കൊടുത്തത്. നടന് അജ്ഞാതരില്‍ നിന്ന് വധ ഭീഷണി ഉണ്ടായിരുന്നു. സ്വയരക്ഷക്കായി മുംബൈ പോലീസാണ് താരത്തിന് ലൈസന്‍സ് അനുവദിച്ചത് . പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും വധഭീഷണി വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതിനിടയില്‍, സല്‍മാന്‍ ഖാന്‍ തന്റെ വാഹനവ്യൂഹം ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്യുവി കവചതിവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യാ ടുഡേ, കാര്‍ ടോഖ് തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ വാഹനത്തിന് ഒന്നരക്കോടി രൂപയാണ് വില. ബുള്ളറ്റ് പ്രൂഫ് സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നതിന് അധിക ചിലവ് വരും.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ ഒന്നരക്കോടി രൂപ വിലയുള്ള ഈ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. പിങ്ക് ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു സല്‍മാന്റെ വരവ്.

സല്‍മാന്റെ കാറിനെക്കുറിച്ച് പറയുമ്പോള്‍, ലാന്‍ഡ് ക്രൂയിസറിന് 4461-സിസി എഞ്ചിനും 262 ബിഎച്ച്പി കരുത്തുമുണ്ടെന്ന് കാര്‍ വാലെ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്യുവി ഒരു വേരിയന്റില്‍ ലഭ്യമാണ്. കൂടാതെ തെളിയിക്കപ്പെട്ട ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയുമുണ്ട്. ജനാലകള്‍ക്ക് ചുറ്റും കട്ടിയുള്ള ബോര്‍ഡറും ഉണ്ട്.