ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖ് അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാവുകയാണ് ഇദ്ദേഹം. ഇദ്ദേഹം നായകനായി ചില ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.
സൽമാൻ ഖാൻ നായകനായ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൈഗർ ത്രീ. ചിത്രത്തിൽ ഷാരൂഖ് അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ വാർത്ത ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ താഴത്തെ സിനിമയിൽ നിന്നും മാറ്റണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. സൽമാൻ ഖാൻ ആരാധകർ ആണ് ഈ ആവശ്യവുമായി എത്തിയിരിക്കുന്നത്.
അമീർഖാൻ നായകനായി ഏറ്റവും കൂടുതൽ പുറത്തിറങ്ങിയ ചിത്രമാണ് ലാൽ സിംഗ് ചദ്ധ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുവാൻ ചിത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ആരാധകർ പുതിയ ആവശ്യവുമായി എത്തുന്നത് എന്നതും ശ്രദ്ധേയം. ചിത്രത്തിൽ ഷാരൂഖ് അതിഥി വേഷത്തിൽ എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ശാലുവിനെ മാറ്റണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്.
റിമൂവ് എസ് ആർ കെ ഫ്രം ടൈഗർ ത്രീ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആണ്. എന്തായാലും സംഗതി ഷാരൂഖ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതല്ലെങ്കിലും ചിത്രത്തിൽ ഷാരൂഖ് ഇല്ലാത്തതാണ് നല്ലത് എന്നാണ് ഇവരുടെ പക്ഷം. എങ്ങനെയായാലും ചിത്രം പൊട്ടും, അതുകൊണ്ടുതന്നെ ഷാരൂഖ് ഇങ്ങനെയുള്ള ചിത്രങ്ങളുടെ ഭാഗമാകരുത് എന്നതാണ് തങ്ങളുടെ ആഗ്രഹം എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.