ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് കുടുംബ വിളക്ക്. മിനിസ്ക്രീൻ പ്രേക്ഷകരുടെ വീട്ടിലെ അതിഥികളെ പോലെയാണ് ഇപ്പോൾ കുടുംബ വിളക്കിലെ ഓരോ കഥാപാത്രങ്ങളും. പ്രശസ്ത സിനിമ താരം മീരാ വാസുദേവാണ് സീരിയലിലെ പ്രധാനകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സാധാരണക്കാരിയായ സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് ഒരുbബിസിനസ്സുകാരനാണ്.
അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നീ മൂന്ന് മക്കളാണ് സുമിത്രയ്ക്ക് ഉള്ളത്. ഭർത്താവിന്റെ അവിഹിതബന്ധം അറിഞ്ഞ് ഒറ്റപ്പെട്ടുപോയ സുമിത്ര പിന്നീട് കുട്ടികളുമായും വേർപിരിയുകയായിരുന്നു. ഭർത്താവിന്റെ അച്ഛനും ഇളയമകനും മാത്രം കൂടെ നിൽക്കുന്ന സുമിത്രയുടെ ജീവിതത്തിന്റെ വഴിത്താരകൾ ആണ് കുടുംബവിളക്കു പറയുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടുന്ന സീരിയൽ എന്ന പേര് കുടുംബ വിളക്കിനു സ്വന്തമാണ്. സ്വന്തം ഭർത്താവിനെ അവിഹിത ബന്ധത്തെ പൂർണ്ണമായും അംഗീകരിക്കുന്ന ഭാര്യയെ പ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിലും അതിനെ മോശമായാണ് പ്രേക്ഷകർ കാണുന്നത്.സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നൂബിൻ ജോണി എന്ന നടനാണ്. സീരിയലിൽ സുമിത്ര എന്ന കഥാപാത്രത്തിന്റെ കൂടെ നിൽക്കുന്ന മകനാണ് നൂബിൻ ജോണി.തന്റെ കാമുകിയായ സഞ്ജന മറ്റൊരു വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് വേണ്ടി എല്ലാം സഹിച്ച് കൂടെനിന്ന് മകനാണ് പ്രതീഷ്.
സീരിയലിലെ പ്രതീഷിനെ കാമുകിയായ സഞ്ജനയെ അവതരിപ്പിച്ചത് ടിക്ടോക് താരം രേഷ്മയാണ്. കല്യാണശേഷം സീരിയലിൽ കാണാത്ത രേഷ്മയോട് ഇനി കുടുംബ വിളക്കു സീരിയലിലില്ലേ എന്ന ചോദ്യത്തിന് തിരിച്ചെത്തുമെന്നാണ് താരം മറുപടി നൽകിയത്.എന്നാൽ കുടുംബ വിളക്കിലെ ഏറ്റവും അടുപ്പം ആരോടാണ് എന്ന ചോദ്യത്തിന് നോബിൻ ജോണിയുടെ പേരാണ് താരം പറഞ്ഞത്. നൂബിൻ ജോണിയോടൊപ്പം ഉള്ള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ഇതിനോട് നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിച്ചത്.
ഇതിന് കൃത്യമായ മറുപടി നൽകാതെ നല്ല ചോദ്യം എന്നായിരുന്നു രേഷ്മയുടെ മറുപടി. എന്നാൽ കുടുംബ വിളക്കിലെ താരങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയിൽ കാമുകിയോട് സംസാരിച്ചിരിക്കുന്ന നൂബിൻ ജോണിയുടെ ഫോട്ടോയും കാണാം. ഇത് രേഷ്മ ആണോ എന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്.സീരിയലിലെ മറ്റു താരങ്ങൾ മീര വാസുദേവൻ,അമൃത നായർ, ശരണ്യ ആനന്ദ്, നൂബിൻ ജോണി,പ്രതീഷ്,ശ്യാം ധരൻ ,കൃഷ്ണകുമാർ മേനോൻ, അമേയ നായർ, അമൃത നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.